ദുബായ്: പാക്കിസ്ഥാന് മുന്‍ സൈനികമേധാവി പര്‍വേസ് മുഷ്റഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചു വരുന്നു. ഈ മാസം 24 ന് താന്‍ പാക്കിസ്ഥാനിലെത്തുമെന്ന് ദുബായില്‍ കഴിയുന്ന മുഷ്റഫ് പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ഓള് പാക്കിസ്ഥാന് മുസ്ലീം ലീഗിനെ നയിക്കാന്‍ ലക്ഷ്യമിട്ടാണ് തിരിച്ചുവരവെന്നും മുഷ്റഫ് പ്രസ്താവനയില്‍ പറഞ്ഞു.
ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിനെത്തുടര്ന്നാണ് മുഷ്റഫ് പാക്കിസ്ഥാന് വിട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത്. 2008 ലാണ് അദ്ദേഹംപ്രസിഡന്റ്പദമൊഴിഞ്ഞത്.സര്‍ക്കാര്‍ തടവിലാക്കിയേക്കുമെന്ന് ഭയന്ന് അധികാരമൊഴിഞ്ഞ ശേഷം നാടുവിട്ട മുഷ്റഫ് ലണ്ടനിലും ദുബായിലുമായിട്ടാണ് പ്രവാസ ജീവിതം നയിക്കുന്നത്. ബനസീര്‍ ഭൂട്ടോ വധക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ മുഷ്റഫിനെതിരെ പാക്കിസ്ഥാനിലുണ്ട്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് അദ്ദേഹം പാക്കിസ്ഥാനിലേക്ക് വരാന്‍ മടിച്ചത്. സൈനിക മേധാവിയായിരുന്ന മുഷ്റഫ് 1999 ലാണ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: