ലോസ് ആഞ്ചലസ്: ലൈംഗികചൂഷണക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് റോമന്‍ കാതലിക് സഭ പത്ത് ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കും. നാല് കേസുകളാണ് ഒത്തുതീര്‍പ്പാക്കുന്നത്. 9.9 ദശലക്ഷം നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചതായി സഭയുടെ അഡ്വക്കേറ്റ് ജെ. മൈക്കല്‍ ഹെന്നിഗാന് വ്യക്തമാക്കി. മുന്‍ പുരോഹിതനായിരുന്ന മൈക്കല്‍ ബേക്കറിന്റെ കേസുകളാണ് ഒത്തുതീര്‍പ്പാക്കുന്നത്.
1986 ല്‍ കര്‍ദ്ദിനാള്‍ റോജര്‍ മഹോണിയുടെ മുമ്പില്‍ ബേക്കര്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു. രണ്ട് സഹോദരന്മാരെ ഏഴുവര്‍ഷമായി ബേക്കര്‍ ചൂഷണത്തിന് വിധേയമാക്കിയതായാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. കര്‍ദ്ദിനാള്‍ മനശാസ്ത്ര ചികിത്സക്കായി അയച്ചു. എന്നാല്‍ തിരിച്ചെത്തിയ ബേക്കര്‍ ചൂഷണം തുടരുകയായിരുന്നു. 2007 ലും ബേക്കര്‍ കുറ്റാരോപിതനായി. 2011 ല്‍ ബേക്കറിനെ പുരോഹിതസ്ഥാനത്തുനിന്ന് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: