ഗുരുകുലങ്ങളില്‍ ഗുരുവിന്റെ നേരിട്ടുള്ള ശിക്ഷണത്തിലായിരുന്നു പണ്ട്, കുട്ടികള്‍ വളര്‍ന്നിരുന്നത്. ഗുരുവിന്റെകൂടെ അവര്‍തന്നെ താമസിച്ചു. ഗുരുവിനെ എങ്ങനെ ആദരിക്കണം, മാതാപിതാക്കളോട് എങ്ങനെ പെരുമാറണം, എങ്ങനെ ലോകത്തില്‍ ജീവിക്കണം, ഈശ്വരതത്ത്വം എന്താണ് – ഇതൊക്കെ കുട്ടികളെ അന്ന് പഠിപ്പിച്ചിരുന്നു. പഠിപ്പിക്കുക മാത്രമല്ല, ആചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുസേവയും തപസും ശാസ്ത്രപഠനവും ബ്രഹ്മചര്യനിഷ്ഠയുമായിരുന്നു വിദ്യാഭ്യാസത്തിന്റെ അടിത്തറ. അതുകൊണ്ട്, ഹരിശ്ചന്ദ്രനെപ്പോലുള്ളവരെ വാര്‍ത്തെടുക്കാന്‍ അന്ന് സാധിച്ചു. ഹരിശ്ചന്ദ്രമഹാരാജാവ് എങ്ങനെയായിരുന്നു? തന്റെ ഭാര്യയേക്കാളും കുട്ടികളെക്കാളും സമ്പത്തിനെക്കാളും വലുത് സത്യമെന്ന് കാട്ടിക്കൊടുത്തു. ഇതാണ് അന്നുള്ളവര് കാണിച്ചുതന്ന മാതൃക. അതവര്ക്കുകിട്ടിയ വിദ്യാഭ്യാസത്തിന്റെ ഫലമാണ്. കുട്ടികള്‍ ഗുരുകുലവിദ്യാഭ്യാസം കഴി ഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേ ക്ക് പ്രവേശിക്കുന്നതോടെ, എല്ലാ ഉത്തരവാദിത്തങ്ങളും മക്കളെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും വാനപ്രസ്ഥത്തിന് പോകുകയായി. രാജാവായാല്പ്പോലും ഒരു മുണ്ടുവലിച്ചുകീറി അതുമാത്രം ഉടുത്ത് കാട്ടില്‍പ്പോയി തപസ്സുചെയ്യുകയാണ് പതിവ്.
രാജാവാണെന്ന് പറഞ്ഞു വീണ്ടും പ്രൗഢി കാണിച്ചിരുന്നില്ല. സന്ന്യാസജീവിതം ലക്ഷ്യമാക്കിയാണ് അവര്‍ ജീവിച്ചിരുന്നത്. അന്നുള്ള ഭൂരിപക്ഷം ജനങ്ങള്‍ക്കും എങ്ങനെയെങ്കിലും എല്ലാം വിട്ടിട്ട് സന്യസിക്കണമെന്ന മനോഭാവമാണുണ്ടായിരുന്നത്. ഇങ്ങനെയുള്ള സംസ്കാ രം കാരണം അന്നത്തെ കുട്ടികള്‍ ധര്മനിഷ്ഠരായി, ധീരന്മാരായി വളര്‍ന്നു. ഏത് സാഹചര്യത്തിന്റെ മുമ്പിലും പതറാതെ മുമ്പോട്ടുപോകുവാന്‍ അവര്‍ക്ക് കഴിഞ്ഞു.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: