കെയ്റോ: പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ് മുന്‍ഗാമിയെക്കാള്‍ കൂടുതല്‍ സഹിഷ്ണുതയാര്‍ന്ന നിലപാടുകള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി ഈജിപ്തിലെ ഭരണകക്ഷിയായ മുസ്ലീം ബ്രദര്‍ഹുഡ് പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനേക്കാള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ പോപ്പ് ഫ്രാന്‍സിസില്‍നിന്നും പ്രതീക്ഷിക്കുന്നതായും മുസ്ലീം ബ്രദര്‍ഹുഡിന്റെ വക്താവ് മഹമൂദ് ഗോഡ്ലാന്‍ അറിയിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് അര്‍ജന്റീനയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ മരിയോ ബര്ഗോഗിയോ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. പോപ്പ് ബനഡിക്ടിന്റെ കാലത്ത് വിശ്വാസങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി ഗോഡ്ലാന്‍ ആരോപിക്കുന്നു. പ്രവാചകനെതിരൊയ വിവാദ പരാമര്‍ശങ്ങളും ഗോഡ്ലാന്‍ ചൂണ്ടിക്കാട്ടുന്നു. 2006 ല്‍ പോപ്പ് ബനഡിക്ട് ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇസ്ലാം അക്രമമാര്ഗങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും പ്രവാചകനെ മനുഷ്യത്വരഹിതനെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് മുസ്ലീംലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിനാല്‍ പുതിയ പോപ്പില്‍നിന്നും സഹിഷ്ണുതയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോഡ്ലാന്‍ വ്യക്തമാക്കി. മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ലോകസമാധാനത്തിന് വേണ്ടിയും പോപ്പ് ഫ്രാന്‍സിസ് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കീ്റോയിലെ സുന്നി ഇസ്ലാമിക് പഠനകേന്ദ്രമായ അല്‍ അസര്‍ ഇന്‍സ്റ്റിറ്റിയൂഷനും വത്തിക്കാനുമായുള്ള ബന്ധം ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലീം ബ്രദര്‍ഹുഡ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: