അഹമദാബാദ്: 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയ 3D പ്രസംഗങ്ങള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്.
നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പ്രസംഗങ്ങള്‍ 3 ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന് ടെക്നോളജിയില്‍ അവതരിപ്പിച്ച രാജ് കശു റെഡ്ഡി, മണി ശങ്കര്‍ എന്നിവര്‍ക്ക് ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റാണ് മോദി തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മോദി കഴിഞ്ഞ ഡിസംബര്‍ 10ന് ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 52 പ്രചരണ വേദികളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് 3 ഡിയിലൂടെയായിരുന്നു.
ലോകത്താദ്യമായാണ് ഒരേസമയം ഇത്രയധികം വേദികളില്‍ 3 ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന് ടെക്നോളജി ഉപയോഗിച്ച് പ്രസംഗം ലൈവായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതാണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് വഴി തെളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: