ന്യൂദല്‍ഹി: ലൈംഗികാതിക്രമ വിരുദ്ധബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. തിങ്കളാഴ്ച്ച ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബില്ല് ചര്‍ച്ച ചെയ്യും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ല്‍നിന്ന് 16 ആയി കുറച്ചു. ഒളിഞ്ഞുനോട്ടവും അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ അംഗീകാരം നല്കിയ ബില്ലാണ് കേന്ദ്രമന്ത്രിസഭാ പാസാക്കിയത്.
തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കുമെന്ന നിയമവ്യവസ്ഥ എടുത്തുകളഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്നും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബില്‍ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുന്ന ബില്ലാണിത്. ലൈംഗിക അതിക്രമം എന്ന പ്രയോഗത്തിനു പകരം ബലാത്സംഗം എന്ന വാക്ക് വീണ്ടും ഉപയോഗിച്ചു തുടങ്ങും.
ബലാത്സംഗത്തിനരയായ പെണ്‍കുട്ടി മരിക്കുകയോ മരണാസന്ന നിലയിലാവുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. ബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞത് 20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കണം.
ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ബില്ലില്‍ സമവായമാകാത്തതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ധനകാര്യ മന്ത്രി പി.ചിദംബരം, വനിതശിശുക്ഷേമ വികസനമന്ത്രി കൃഷ്ണ തീരഥ്, നിയമകാര്യമന്ത്രി അശ്വിനി കുമാര്‍, വാര്‍ത്താപ്രക്ഷേപണമന്ത്രി കപില്‍ സിബല്‍ എന്നിവരടങ്ങുന്ന മന്ത്രി സഭാ ഉപസമിതിക്ക് വിട്ടത്.
ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത് വനിത ശിശുക്ഷേമ മന്ത്രാലയമുള്‍പ്പെടെ എതിര്‍ത്തിരുന്നു. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആയി കുറയ്ക്കുന്നതിനെതിരെ ശിശുക്ഷേമ വകുപ്പും രംഗത്തെത്തിയിരുന്നു. പ്രായം കുറയ്ക്കുന്നത് അതിക്രമം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം ഉപസമിതി തള്ളി.. 16 വയസിനു താഴെയുള്ളവരുമായി അവരുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും അത് ബലാത്സംഗമായി അംഗീകരിക്കാനും സമിതി തീരുമാനിച്ചു.
മന്ത്രിസഭാ സമിതിയും നിയമവിദഗ്ദ്ധരുമടങ്ങുന്ന കമ്മിറ്റിയും പരിശോധിച്ച ശേഷമാണ് ഇന്നലെ ചേര്‍ന്ന കാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ മാനഭംഗത്തിനിരയായി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജസ്റ്റിസ് വര്മകമ്മീഷന് മുന്നോട്ടുവെച്ച നിര്‍ദ്ദശേങ്ങളാണ് ബില്ലിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: