ധാക്ക: യുദ്ധകുറ്റത്തിന്റെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാവിനെ വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്റെ മറവില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കു നേരെ പരക്കെ ആക്രമണം തുടരുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ 89 ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും. 53 ക്ഷേത്രങ്ങള്‍, 800 ഓളം വീടുകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഒട്ടനവധി പേര് ഭവനരഹിതരായി.
ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ കോള്ളയടിക്കുകയും വ്യാപാരം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ ദെല്‍വാര്‍ ഹുസൈന് സയീദിനെയാണ് യുദ്ധക്കുറ്റത്തിന്റെ പേരില്‍ 2013 ഫെബ്രുവരി 28ന് തൂക്കിലേറ്റിയത്. 1971 ബംഗ്ലാദേശ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒറ്റിക്കൊടുക്കുകയും, നിരവധി ഹിന്ദുകളെ അക്രമിക്കുകയും വധിക്കുകയും, ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കുറ്റങ്ങള്ഏ ചുമത്തിയാണ് കോടതി വധശിക്ഷക്കു വിധിച്ചത്. ഇതിനെ തുടര്‍ന്ന് സയീദ് അനുകൂലികള്‍ രാജ്യവ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഹിന്ദുവരുദ്ധ കലാപം അമര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ബീഗം ഖാലിദ സിയ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളായ ഹിന്ദുകളുടെ നേരെ ഉണ്ടാകുന്ന അക്രമണം സംഘടിതമാണെന്നും ബീഗം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ജമാഅത്തെ ഛാത്ര ശിബിരാണ് ആക്രമണത്തിനു പിന്നിലെന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംഘടനയായ പൂജ ഉദ്ജാപോണ്‍ പരിഷത് പറഞ്ഞു.
അവാമി ലീഗ് പ്രവര്‍ത്തകരാണ് അക്രമണത്തിനുപിന്നിലെന്ന് ആരോപണം നിഷേധിച്ചുകൊണ്ട് ജമാത്തെ ഛാത്ര ശിബിര്‍ പറഞ്ഞു. 153 മില്ല്യന്‍ വരുന്ന ബംഗ്ലാദേശ് ജനസംഖ്യയില്‍ ഹിന്ദുക്കള്‍ പത്തു ശതമാനം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: