ഗാര്‍ഹിക ഉത്സവങ്ങളും ക്ഷേത്രഉത്സവങ്ങളും രണ്ടും രണ്ടാണ്. അത്തരം എല്ലാ ഉത്സവങ്ങളുടെയും കൂടെ ദിനചര്യയോ മനസിന്റെ ഏകാഗ്രതയോ തെറ്റിപ്പോകാത്ത വിധത്തില്‍ ബാഹ്യമായ ആഘോഷങ്ങള്‍ ധാരാളമുണ്ട്. മിക്കതും ക്ഷേത്രസംബന്ധികളാണ്. ഇതിന് ഉദാഹരണമാണ് ഏത് ക്ഷേത്രത്തിലെ ഉത്സവവും. അതില്‍ തലേക്കെട്ടുകെട്ടിയ ആനകളും വിവിധ താളമേളങ്ങളും, വിശേഷാല്‍ പൂജകളും എഴുന്നള്ളിപ്പുകളും മാത്രമല്ല, ക്ഷേത്രകലകള്‍ എന്നറിയപ്പെടുന്ന കൂത്ത്, കൂടിയാട്ടം, കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം, പാട്ടുകച്ചേരി എന്നിങ്ങനെ ആസ്വദിക്കാന്‍ പറ്റിയ നിരവധി കലാപ്രകടനങ്ങളും അവതരിപ്പിക്കാറുണ്ട്.
എല്ലാംകൂടി ഒറ്റദിവസംകൊണ്ട് തീരുന്നില്ല. 11 ദിവസത്തെ ഉത്സവമാണ് പല മഹാക്ഷേത്രങ്ങളിലും നടത്തിവരാറ്. ഇന്ന് ഉത്സവങ്ങളുടെ താന്ത്രിക ചടങ്ങുകള്‍ പേരിനുമാത്രം അനുഷ്ഠിക്കുകയാണ് ചെയ്യുന്നത്. പകരം ദൃശ്യവിരുന്നുകള്‍ക്ക് അമിതപ്രാധാന്യം നല്കി പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നാം അധഃപതിച്ചിരിക്കുന്നു.
– നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: