ശരീരാവസ്ഥയ്ക്ക് ഇഹം എന്നും ആത്മീയാവസ്ഥയ്ക്ക് പരം എന്നും, ഇവ രണ്ടും ഏകോപിപ്പിച്ചുകൊണ്ടുള്ള വാഴ്ചയ്ക്ക് ഇഹപരലോകമെന്നും പറയപ്പെടുന്നു. ഇവ രണ്ടും ഭേദം കൂടാത്ത നിലയില്‍ ജീവിതം നയിക്കുന്നത് തന്നെ ലോകത്തിന്റെ വീണ്ടെടുപ്പെന്ന ധര്‍മ്മോദ്ധാരണം. ഈ അവസ്ഥ എല്ലാ മതങ്ങളിലും അന്തര്‍ലീനമായ ഒന്നത്രേ. അതുകൊണ്ട് ഈ മഹാരഹസ്യം അറിയാവുന്നവരെല്ലാം സര്‍വമതങ്ങളും ഏകമെന്നേ കരുതുകയുള്ളൂ.
എന്നാല്‍ ഇന്നത്തെ മതങ്ങള്‍ മുന്മതങ്ങളുടെ ചരിത്രവഴിയേ മാത്രം അനുകരിക്കുന്നതിനാല്‍ ആ മതസ്ഥാപകന്മാരുടെയോ, തന്പരമ്പരയുടെയോ നിഷ്കളങ്കതയോ, നിഷ്കാമകര്മമോ അറിയുന്നില്ല. അഥവാ ശീലിക്കുന്നില്ല. അതുകൊണ്ട് മതങ്ങളെല്ലാം മത്സരത്തിന് ഹേതുവായി സഞ്ചരിക്കുന്നു. അത് മതസ്ഥാപനങ്ങളില്‍ ഉള്ളതേ അല്ല. നിഷ്കളങ്കത്വം മതത്തിന്റെ അടിസ്ഥാനവും, നിഷ്കാമകര്‍മം മതപ്രവര്‍ത്തനവും ആകുന്നുവെന്ന് നിരീക്ഷണ പടുക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: