രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട് സ്വദേശികളായ അറുപത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. 11 ബോട്ടുകളും പിടിച്ചെടുത്തു. കച്ചത്തീവിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ട തങ്കച്ചിമഠം നിവാസികളായ വരെലങ്കന് പോലീസ് നാവിക സേന ആക്രമിച്ച ശേഷം പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
സ്റ്റീല്‍ ദണ്ഡുകളും ചാട്ടവാറുകളും കൊണ്ടുള്ള അടിയേറ്റ് ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം രാമേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് .
കഴിഞ്ഞദിവസം തലൈമാന്നാറിലെ ജലാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 19പേരെ ലങ്ക അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: