റോം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന നാവികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള തലക്കെട്ട് ഇറ്റാലിയന്‍ നേവിയുടെ വെബ്സൈറ്റില്‍ നിന്നു നീക്കുന്നു. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനമെടുത്തു.
വെബ്സൈറ്റില്‍ സാന്‍ മാര്‍കോ റെജിമെന്റിന്റെ അധികാര മുദ്രയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള ബാനര്‍ വരച്ച് ഐക്യദാര്‍ഢ്യ ചിഹ്നമാക്കി മാറ്റിയാണ് ഇറ്റാലിയന്‍ നാവികസേന കടല്ക്കൊലയാളികളായ ഉദ്യോഗസ്ഥരോട് കൂറുകാട്ടിയത്. മാസിമിലാനോ ലത്തോറെ, സാല്‍വത്തോറെ ജിറോനെ എന്നിവര്‍ ഇന്ത്യയിലേക്കു പോകണ്ടതില്ലെന്ന സന്ദേശവും അതിനൊപ്പമുണ്ടായിരുന്നു.
നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തുന്ന സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ബാനര്‍ നീക്കാന്‍ ഇറ്റലി നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: