മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബയണ്‍ മ്യൂണിക്കും മലാഗെയും ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഴ്സണലിനോട് തോറ്റെങ്കിലും ബയണിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ലഭിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം.
ആദ്യപാത ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ജയിച്ചത് ബയണിന് തുണയായി. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണു ബയണിന്റെ ഇതുവരെയുള്ള മുന്നേറ്റം.
മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് മലാഗെ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മലാഗെയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: