കൊച്ചി: കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന് വേണ്ടി തിരുവനന്തപുരത്തെ അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം അവതരിപ്പിക്കുന്ന ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്’ എന്ന നാടകം കൊച്ചിയില്‍ 17 ന് കോഴിക്കോട് 23 ന് അരങ്ങേറും. കൊച്ചിയില്‍ ഫൈന്‍ ആര്‍ട്ട് ഹാളില്‍ വൈകുന്നേരം ഏഴ് മണിക്കും കോഴിക്കോട് എ.ജി. റോഡ് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7 മണിക്കുമാണ് നാടകം അരങ്ങേറുന്നത്. സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ അവയ്ക്കുള്ള പ്രതിവിധികള്‍ എന്നിവ പരാമര്‍ശിക്കുന്ന ഈ നാടകം ആറ് സ്ത്രീകളുടെയും അവരുടെ വ്യത്യസ്ത ജീവിതങ്ങളുടെയും പ്രതിഫലനങ്ങളിലൂടെയാണ് വികസിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഇവരുടെ ആത്മഗതങ്ങള്‍ കുടുംബത്തിനുള്ളില്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്ത്രീ നേരിടുന്ന നീതി നിഷേധങ്ങളുടെ നേര്‍ചിത്രമാകുന്നു. രചിക്കപ്പെട്ട കൃതികളെ അടിസ്ഥാനമാക്കിയല്ല മറിച്ച് കേസ് സ്റ്റഡികളുടെയും വാര്‍ത്തകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതിലെ നടീനടന്മാര് തന്നെ സൃഷ്ടിച്ചതാണിതിന്റെ രംഗഭാഷ്യം.
അഭിനയയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ എം.ജി.ജ്യോതിഷും പ്രശസ്ത നടനും സംവിധായകനുമായ ഡി. രഘൂത്തമനും ചേര്‍ന്നാണ് ഈ നാടകം സംവിധാനം ചെയ്തിട്ടുള്ളത്.
മഹിന്ദ്ര എക്സലന്‍സ് അവാര്‍ഡിനര്‍ഹരായ ഗോപാലന്, അനില്‍.പി, എന്നിവരോടൊപ്പം കേരള സംഗീത നാടക അക്കാഡമി ജേതാക്കളായ സുരഭി, സുജാത ഇനനേത്രി എന്നിവരും അരങ്ങില്‍ എത്തുന്നു. ഷൈലജ.പി.അമ്പു, പ്രതീഷ് രവീന്ദ്രപ്രിയ, അജയകുമാര്‍, ബൈജുകോരാണി, അതുല്‍ വിജയകുമാര്‍, പ്രദീപ്.കെ.പി, ചിന്നു കുരുവിള, ബബില ഉമ്മര്ഖാന്, പാര്‍വ്വതി, ലിമി എന്നിവരാണ് മറ്റ് നടീനടന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: