ഭാഗവതത്തില്‍ നാം വായിക്കുന്നു. കൃഷ്ണന് മറഞ്ഞ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഗോപികമാര്‍ വിലപിക്കെ അവരുടെ മനസിനെ കൃഷ്ണനെക്കുറിച്ചുള്ള ചിന്ത ഒട്ടേറെ വിവശമാക്കി. ഒടുവില്‍ അവരിലോരോരുത്തരും സ്വശരീരം തന്നെ മറന്ന് സ്വയം കൃഷ്ണനെന്ന് നിനച്ചു. പിന്നെ, സ്വയം അണിഞ്ഞൊരുങ്ങി കൃഷ്ണനെപ്പോലെ ലീലാവിലാസത്തിനൊരുങ്ങി എന്ന് .
അങ്ങനെ താദാത്മ്യം പ്രേമത്തിലൂടെയും കൈവരുമെന്ന് ധരിക്കാം. പ്രചീനകാലത്ത് പേഴ്സ്യയിലെ ഒരു സൂഫികവി കവിതയില്‍ പറയുകയാണ്- ഞാന്‍ പ്രാണനാഥന്റെ അടുത്തുചെന്നു. കതക് അടച്ചതായി കണ്ടു. കതകില്‍ത്തട്ടി. ഉള്ളില്‍നിന്നൊരു ശബ്ദം ആരവിടെ? ഞാന്‍ മറുപടി കൊടുത്തു: ”ഞാന്‍ തന്നെ”. കതക് തുറന്നില്ല. ഞാന്‍ രണ്ടാമതും ചെന്ന് കതകില്‍ തട്ടി. അതേ സ്വരത്തില്‍ ചോദ്യമുണ്ടായി.
”ആരവിടെ” ”ഞാന്‍ ഇന്ന ആളാണ്.” കതക് തുറന്നില്ല. മൂന്നാമതും ചെന്നു. അതേ ചോദ്യം ”ആരവിടെ?” ”പ്രിയതമ, നീതന്നെ ഞാന്‍” അപ്പോള്‍ കതക് തുറന്നു. അങ്ങനെ പല ഘട്ടങ്ങളാണുള്ളത്. അവയെപ്പറ്റി വാദിക്കേണ്ടതില്ല. നമുക്ക് ബഹുമാന്യരായ പഴയ വ്യാഖ്യാതാക്കന്മാരുടെ ഇടയില്‍ വിവാദങ്ങളുണ്ടാവാം. അറിവിന്നതിരില്ല. പണ്ടോ ഇന്നോ വല്ലവരുടെയും സ്വകാര്യ സമ്പത്തായിരുന്ന – സര്വജ്ഞതയില്ല.
പൊയ്പോയ കാലങ്ങളില്‍ സിദ്ധന്മാരും ഋഷിമാരും ഉണ്ടായിരുന്നെങ്കില്‍, ഇന്നും അങ്ങനെ പലരുമുണ്ടെന്ന് തീര്ച്ചപ്പെടുത്തുകയേവേണ്ടു. പഴയകാലങ്ങളില്‍ വ്യാസന്മാരും വാല്മീകിമാരും ശങ്കരാചാര്യന്ന്മാരുമുണ്ടായിരുന്നെങ്കില്, നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ ശങ്കരാചാര്യരായിക്കൂടെ? നമ്മുടെ മതത്തെപ്പറ്റി എപ്പോഴും ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയാണിത്.
പക്ഷേ, ഈ അന്തഃപ്രബോധനം വളരെക്കുറച്ചുപേര്ക്കുമാത്രമുള്ളതായിട്ടാണിരിപ്പ്. അവരിലൂടെയാണ് സാമാന്യജനത്തിലേക്ക് സത്യം വരുന്നത്. അവരെ നാമൊക്കെ അനുസരിച്ചുകൊള്ളണം.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: