നമ്മള് ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു ശൃംഖലയിലെ കണ്ണികളാണ്. നമ്മള് ചെയ്യുന്ന ഓരോ കര്‍മവും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ട്. ഈ ലോകത്ത് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും, ഏതെങ്കിലും ഒരു മനുഷ്യന്റെ ഉള്ളില്‍ ഉദിച്ച വിദ്വേഷത്തിന്റെ ഫലമാണ്.
ഒരു വ്യക്തിയുടെ ചിന്ത, പ്രവൃത്തി, എത്രയോ ആളുകള്‍ക്ക് നാശമുണ്ടാക്കി! പുരാണങ്ങളും ചരിത്രപുസ്തകങ്ങളും പരിശോധിച്ചാല്‍ കംസന്, ജരാസന്ധന്, ദുര്യോധനന് തുടങ്ങി ഇത്തരത്തിലുള്ള പലരെയും നമുക്ക് കാണാന്‍ കഴിയും. അവരുടെ കര്‍മങ്ങള്‍ എത്ര ആളുകളെയാണ് ബാധിച്ചിട്ടുള്ളത്. നമ്മുടെ ചിന്ത മറ്റുള്ളവരെയും, മറ്റുള്ളവരുടെ ചിന്ത നമ്മളെയും ബാധിക്കുന്നുണ്ട് എന്നറിഞ്ഞ്, എപ്പോഴും നല്ല ചിന്തകള്‍ മാത്രം ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കണം.
ആദ്യം മറ്റുള്ളവര്‍ മാറട്ടെ എന്നിട്ട് ഞാന്‍ മാറാം എന്നുചിന്തിക്കാതെ ആദ്യം നമ്മള് മാറുകയാണെങ്കില്‍ ക്രമേണ മറ്റുള്ളവരിലും മാറ്റമുണ്ടാകും. അതാണ് ആദ്ധ്യാത്മികത പഠിപ്പിക്കുന്നത്.
- മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: