ന്യൂദല്‍ഹി: യാത്രക്കാര്‍ക്ക് നല്കുന്ന സേവനങ്ങളുടെ കാര്യത്തില്‍ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങള്‍ സഥാനം നേടി. എയര്‍പോര്‍ട്ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ്(എ.സി.ഐ) പട്ടിക തയ്യാറാക്കിയത്.
ദല്‍ഹി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളാണ് യാത്രക്കാര്‍ക്ക് നല്കുന്ന സേവനങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു വിമാനത്താവളങ്ങളില്‍ ഇടംപിടിച്ചത്. പ്രതിവര്‍ഷം 2.5 കോടിയ്ക്കും 4 കോടിയ്ക്കും മദ്ധ്യേ യാത്രക്കാര്‍ പോയി വരുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനം നേടിയത്. സോളിലെ ഇന്‍ചിയോന്‍ വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മുംബയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ്.
പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടിവരെ യാത്രക്കാർ വന്നു പോകുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനം നേടി. ജപ്പാനിലെ നഗോയ വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്.
യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അഭിപ്രായ സര്‍വെ നടത്തിയശേഷമാണ് എസിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാനത്താവളത്തില്‍ എത്തുന്നതുമുതല്‍ വിമാന്നത്താവളത്തില് യാത്രയാവുന്നതുവരെയുള്ള സേവനങ്ങളെക്കുറിച്ചാണ് സര്‍വെയില്‍ യാത്രക്കാരോട് ആരാഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: