റോം: കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ കേസില്‍ പ്രതിയായ ഫാ മൈക്കിള്‍ ബേക്കറിനെ സംരക്ഷിച്ചുവെന്ന ആക്ഷേപത്തിന് പാത്രമായ കര്‍ദിനാള്‍ റോഗര്‍ മഹോനിയും കത്തോലിക്ക സഭയുടെ തലവനെ തെരഞ്ഞെടുക്കുന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് പ്രതിഷേധമുയര്‍ത്തുന്നു.
ര്‍ദിനാള്‍ മഹോനിക്കെതിരെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 10000 യുഎസ് കത്തോലിക്ക സഭാംഗങ്ങള്‍ ഒപ്പിട്ട് പരാതി നല്‍കിയിരുന്നു. കത്തോലിക്ക സഭയുടെ ലോസ് ആഞ്ചലസ് അതിരൂപത അംഗമാണ് കര്‍ദിനാള്‍ മഹോനി. യുഎസിലെ ഏറ്റവും വലിയ അതിരൂപതയാണ് ലോസ് ആഞ്ചലസ് അതിരൂപത.
അതേസമയം ഫാ. ബേക്കറിനെതിരെയുള്ള കേസുകള്‍ ഒത്തു തീര്‍ക്കുന്നതിനായി സഭ 10 മില്യണ്‍ ഡോളര്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കര്‍ദിനാള്‍ മഹോനി ഫാ. ബേക്കര്‍ ഉള്‍പ്പെടെ ലൈംഗിക കേസുകളില്‍ പെട്ട വൈദികരെ സംരക്ഷിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു.
കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി എന്ന കേസില്‍ 1986ല്‍ കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാ ബേക്കറിനെ സഭ തന്നെ മുന്‍കൈയെടുത്ത മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. പിന്നീട് 2007ല്‍ ഫാ. ബേക്കറിനെ വീണ്ടും സഭയില്‍ തിരിച്ചെടുക്കുകയും ഇദ്ദേഹം വീണ്ടും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കുകയും ചെയ്തു എന്നതാണ് കേസ്. ഈ കേസിലാണ് കര്‍ദിനാള്‍ വൈദീകനെ സംരക്ഷിച്ചത്.
കര്‍ദിനാള്‍ മഹോനി പരിശുദ്ധമായ വത്തിക്കാന്‍ കൊട്ടാരത്തില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ യുഎസില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: