ലണ്ടന്‍: യൂറോപ്പില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. റെയില്‍. റോഡ്, വ്യോമഗതാതം എന്നിവ തടസപ്പെട്ടു. റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചു.
ലണ്ടന്‍-പാരീസ് യൂറോ സ്റ്റാര്‍ ട്രെയ്ന്‍ സര്‍വീസ് റദ്ദാക്കി. ഫ്രാന്‍സിന്റെ വടക്കന്‍ മേഖലയിലും ബെല്‍ജിയത്തിലും കിലോമീറ്ററോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാരീസ് വിമാനത്താവളത്തില്‍ നിന്നുള്ള 300 സര്‍വീസുകള്‍ റദ്ദാക്കി.
റോഡുകളിലെ മഞ്ഞുകള്‍ നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: