ന്യൂദല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരി ഖാനികള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഖനികള്‍ അനുവദിച്ചതെന്നും സിബിഐ. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ആവര്‍ത്തിച്ച് ആണയിടുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് കോടതിയില്‍ അന്വേഷക സംഘം സ്വീകരിച്ച നിലപാട്. സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ കോടതി ചെറിയ കമ്പനികള്‍ക്കു ഖാനികള്‍ നല്‍കിയതില്‍ വിശദീകരണം നല്കാന് ഉത്തരവിട്ടു.
ശരിയായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ കല്‍ക്കരി ഖനികള്‍ വിതരണം ചെയ്തത്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണത്തിന് വിധേയരായ കമ്പനികളുടെ യോഗ്യത പരിശോധിക്കുകപോലും ചെയ്തിട്ടില്ല, മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി നിഷേധിച്ചു. സിബിഐ അവസാനവാക്കല്ലെന്നും അദ്ദേഹം തുറന്നടിച്ചു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ ചിലഭാഗങ്ങളെങ്കിലും തനിക്കു നല്‍കണമെന്നും വഹന്‍വതി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുന്‍വിധിയോടുകൂടിയ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് എജിയോട് കോടതി നിര്‍ദേശിച്ചു.
അന്വേഷണ സമയത്ത് രാഷ്ട്രീയക്കാരുമായി അകല്ച്ചപാലിക്കണമെന്നു പറഞ്ഞ കോടതി കേസ് സംബന്ധിച്ച വിവരങ്ങള്‍ ഭാവിയില്‍ സര്‍ക്കാരുമായി പങ്കുവയ്ക്കില്ലെന്നുകാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഐക്ക് നിര്‍ദേശം നല്കി.
2004-09 കാലയളവില്‍ പൊതു – സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ രാജ്യത്തിന് 1, 67, 303 കോടി രൂപ നഷ്ടം വരുത്തിയെന്നു സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: