വിഷമിച്ചതുകൊണ്ട് എന്താണ് പ്രയോജനം. കടംവീട്ടാനുള്ള കാശു കിട്ടുമോ. അതുകൊണ്ട് സമയം കളയാതെ കര്‍മംചെയ്യുക. സദാസമയവും മന്ത്രം ജപിക്കാന്‍ ശ്രമിക്കുക. മന്ത്രം വിട്ടുപോയാലും ഓര്മവരുമ്പോള് വീണ്ടും ജപിക്കണം.
വൃക്ഷത്തിന്റെ ചുവട്ടില്‍ വെള്ളമൊഴിച്ചാല്‍ എല്ലാ ശിഖരങ്ങളിലും ഇലകളിലും കിട്ടും. മറിച്ച്, ശിഖരത്തിലൊഴിച്ചാല് ഒരു പ്രയോജനവുമില്ല. വിഷമിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. എന്നാല്‍ മനസ് ഈശ്വരന് നല്കിയാല് അവിടുത്തെ ആശ്രയിച്ചാല്‍ ഒന്നിനും മുട്ടുണ്ടാവുകയില്ല. വേണ്ടതെല്ലാം കിട്ടും. പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും ശരിയായി വരും. ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.
ഈശ്വരനെ ആത്മാര്‍ത്ഥമായി ധ്യാനിക്കുകയും ഭജിക്കുകയും ചെയ്യുന്നവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാകത്തില്ല എന്നതാണ് അവിടുത്തെ സങ്കല്‍പ്പം. അമ്മയുടെ അനുഭവം അതാണ്. ഒന്നുമില്ലെങ്കില്‍ ലളിതാസഹസ്രനാമം മുടങ്ങാതെ പ്രേമത്തോടും ഭക്തിയോടുംകൂടി ജപിച്ചാല്‍ മതി. ഒന്നിനും കുറവുണ്ടാകുകയില്ല. എന്തുണ്ടായാലും സാധനകൂടാതെ മനഃശാന്തിയോടെ കിടന്നുറങ്ങണമെങ്കില്‍ ഈശ്വരനെത്തന്നെ ആശ്രയിക്കണം. ഭക്ഷണം മറന്നാലും അവിടുത്തെ സ്മരണ ചെയ്യാന്‍ മറക്കരുത്.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: