ആഗ്ര: ഉത്തര്‍പ്രദേശിലെ മഥുരവൃന്ദാവന്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര് മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 8.15നാണ് അപകടം നടന്നത്.
ഒരു സ്വകാര്യ സര്‍വകലാശാലയിലെ ബസും യാത്രക്കാരെ കൊണ്ടുപോയ ടെംപോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ടെംപോ പൂര്‍ണമായി തകര്‍ന്നു. 10 പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മറ്റൊരാള്‍ മരിച്ചത്. മരിച്ചവരില്‍ നാല് പേര് സ്ത്രീകളാണെന്നും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.
അതിനിടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പോലീസെത്തി പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയാണ് തടസങ്ങള്‍ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: