തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ മതിയായ സമയം അനുവദിച്ചില്ലെന്ന് ആക്ഷേപം. സംഭവം വിവാദമായതോടെ പരീക്ഷയുടെ ചുമതലയില്‍നിന്ന് രണ്ട് സൂപ്രണ്ടുമാരടക്കം ഏഴുപേരെ മാറ്റി.
ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന മലയാളം പരീക്ഷക്ക് 40 മിനിറ്റോളം വൈകിയാണ് ചോദ്യക്കടലാസ് നല്കിയതത്രെ. എന്നാല്‍ പരീക്ഷ തീരുന്ന സമയത്തിന് മുമ്പുതന്നെ ഉത്തരക്കടലാസ് വാങ്ങി അവശേഷിക്കുന്ന ഭാഗം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഞ്ഞിരമറ്റം സെ. ഇഗ്നേഷ്യസ് സ്കൂള്‍ അധ്യാപകര്‍ വെട്ടിക്കളഞ്ഞുവെന്നാണ് പരാതി. മികച്ച വിജയം കരസ്ഥമാക്കുന്ന എസ്എന്‍ഡിപി സ്കൂളിനെ തകര്‍ക്കാന്‍ നടക്കുന്ന നീക്കമാണിതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി. അധ്യാപകരുടെ വീഴ്ച സമ്മതിച്ച അധികൃതര്‍ ഇവരെ എല്ലാ പരീക്ഷാ ചുമതലകളില്‍നിന്ന് മാറ്റുകയായിരുന്നു.പരീക്ഷ തുടങ്ങാന്‍ വൈകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: