കാരക്കാസ്: വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി താത്കാലിക പ്രസിഡന്റ് നിക്കോളാസ് മഡുറോയും എതിരാളിയും പ്രതിവക്ഷപാര്ട്ടി നേതാവുമായ ഹെന്‍ട്രിക് കാപ്രിലെസും തമ്മില്‍ രൂക്ഷമായ വാക്യുദ്ധം. ഷാവേസിന്റെ ശവം വിറ്റ് മഡുറോ വോട്ടുനേടാന്‍ ശ്രമിക്കുകയാണെന്ന് കാപ്രിലെസ് ആരോപിച്ചു. കാപ്രിലെസിന്റെ ഫാ സിസ്റ്റ് മുഖം വ്യക്തമായെന്നു മഡുറോയുടെ തിരിച്ചടി. ഏപ്രില്‍ 14നാണ് വെനസ്വേലൈന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
മഡുറോയ്ക്കെതിരേ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിനിധിയായ കാപ്രിലസ് ഞാറാഴ്ച്ച സ്ഥിരീകരിച്ചിരുന്നു. തൊട്ടുപിന്നാലെ പ്രതിയോഗിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കാപ്രിലസ് രംഗത്തെത്തി.
നിക്കോളസ് നിങ്ങള്‍ക്ക് അധികാര രോഗം ബാധിച്ചിരിക്കുകയാണ്. ഞാന്‍ നിങ്ങളെ എളുപ്പമുള്ള പാതയിലേക്ക് വിടില്ല. എന്റെ വോട്ടുകള്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ പോകുന്നു, കാപ്രിലസ് വെല്ലുവിളിച്ചു.
എല്ലാത്തിനുമുപരി താങ്കള്‍ ഷാവേസിന്റെ ശവം വിറ്റ് വോട്ട് നേടാന്‍ തു നിഞ്ഞിരിക്കുന്നു. ഷാവേസിന്റെ ഭൗതിക ശരീരത്തെ രാഷ്ട്രീയ ആയുധമാക്കുന്നു.
മഡുരോ രാജ്യത്തോടു കള്ളം പറഞ്ഞു. ഷാവേസ് രോഗശയ്യലിയാരുന്നു സമയത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സമയം കണ്ടെത്തുകയായിരുന്നു അയാള്‍. പ്രസിഡന്റ് എപ്പോഴാണു മരിച്ചതെന്ന് മഡുറോയ്ക്ക് അറിയാമെന്നും കാപ്രിലസ് ആരോപിച്ചു. തുടര്‍ന്ന് ദേശിയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മഡുറോ കാപ്രിലസിനെ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചു. അയാളുടെ മുഖംമൂടി അഴിഞ്ഞുവീണു. നമുക്കിപ്പോള്‍ ഒരു വെറുപ്പിക്കുന്ന ഫാസിസ്റ്റ് മുഖം കാണാം. ഇതു ദൈവവും മനുഷ്യനും തമ്മിലുള്ള യുദ്ധമാണ്. ജനങ്ങളെ ഇളക്കിവിടാനാണ് കാപ്രിലെസിന്റെ ശ്രമം. അയാളുടെ വാക്കുകള്‍ നിരുത്തരവാദപരം,മഡുറോ പറഞ്ഞു.
ഷാവേസിന്റെ അഭിമാനം നിലനിര്‍ത്താനുള്ള ഏതു നിയമ നടപടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന്അവകാശമുണ്ടെന്നും മഡുറോ എതിരാളിക്ക് മുന്നറിയിപ്പ് നല്കി.
രണ്ടുവര്‍ഷത്തോളം ക്യാന്‍സറിനോടു മല്ലിട്ട ഷാവേസ് —–നാണ് കാരക്കാസിലെ മിലിട്ടറി ആശുപത്രിയില്‍ മരിച്ചത്. ഡിസംബര്‍ 10ന് ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോയ ഷാവേസിന്റെ ആരോഗ്യ നില സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് യാതൊരു അറിവുമില്ലായിരുന്നു. മള്ക്കൊപ്പം സന്തോഷവാനായിരിക്കുന്ന ഷാവേസിന്റെ രണ്ടു ഫോട്ടോകള്‍ പുറത്തുവന്നതുമാത്രം അതിനപവാദം. ഡിസംബര്‍ 18ന് രാജ്യത്ത് തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിഗൂഢത തുടര്‍ന്നു. ഒടുവില്‍ മഡുറോ പ്രസിഡന്റിന്റെ മരണം സ്ഥീരികരിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. എന്നാല്‍ ഷാവേസ് നേരത്ത തന്നെ മരിച്ചിരിക്കാമെന്നും മഡുറോ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിനുള്ള സമയം കണ്ടെത്താന്‍
മറച്ചുവച്ചതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മഡുറോയുടെ താത്കാലിക പ്രസിഡന്റ് സ്ഥാനം ഭരണഘടാന ലംഘനമാണെന്നും അവര്‍ ആരോപിക്കുന്നു. അതിനിടെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മഡുറോയ്ക്ക് കാപ്രിലെസ് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. 2009ല്‍ ഷാവേസിനെതിരേ മത്സരിച്ച കാപ്രിലെസ് 44 ശതമാനം വോട്ടു നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: