കൊച്ചി: ആഗോള ഓട്ടോമോട്ടീവ് വ്യവസായ രംഗത്തെ മുന്‍നിരക്കാരായ ഫോര്‍ഡ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് മികച്ച പ്രതികരണവും വന്‍ പങ്കാളിത്തവും. ഇന്ത്യന്‍ ഗ്രാമങ്ങളിലെ എത്തിപ്പെടാന്‍ പറ്റാത്ത ദുര്‍ഘട സ്ഥലങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയില്‍ നിരവധി സന്നദ്ധ സംഘടനകളും പങ്കാളികളായി
തമിഴ്നാട് സര്‍ക്കാര്‍ ആരോഗ്യ വകുപ്പ്, യു എസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ്, ജോര്‍ജ് വാഷിംഗ് ടണ്‍ സര്‍വ്വകലാശാല, ഐ ഐ റ്റി മദ്രാസ്, റൂറല്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് ഇന്‍ക്യുബേറ്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി മദ്രാസ്, റിലയന്‍സ് ഐ ഐ റ്റി സെന്റര്‍ ഓഫ് എക്സലന്‍സ്, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ, യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗണ്‍ എന്നിവയാണ് ഫോര്‍ഡ് ആരോഗ്യ മിഷനിലെ പങ്കാളികള്‍
എസ് യു എം യു ആര് ആര് (സസ്റ്റൈനബിള്‍ അര്‍ബന്‍ മൊബിലിറ്റി വിത്ത് അണ്‍കോംപ്രമൈസ്ഡ് റൂറല്‍ റീച്ച്) എന്ന ഫോര്‍ഡ് മിഷന് ഇന്ത്യന്‍ കുഗ്രാമങ്ങളിലെ 41 ഗര്‍ഭിണികളുടെ സുഖപ്രസവത്തി നാണ് കളമൊരുക്കിയത്. മുമ്പൊരിക്കല്‍ പോലും ഒരു നാലു ചക്രവാഹനത്തിന് കടന്ന് ചെല്ലാന്‍ പറ്റാത്ത ദുര്‍ഘട മേഖലകളില്‍ ആരോഗ്യ ദൗത്യവുമായി ഫോര്‍ഡ് എന്‍ഡവര്‍ അനായാസം ഓടിയെത്തി. 54 ഗ്രാമങ്ങളിലെ 3100 പേര്‍ക്ക് ഫോര്‍ഡ് എന്‍ഡവര്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ രക്ഷക്കാണ് ഫോര്‍ഡ് മിഷന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്
ഫോര്‍ഡ് പെയിലറ്റ് പ്രോഗ്രാം 2012 ജൂണിലാണ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് കുഗ്രാമങ്ങളില്‍ 27 താല്‍ക്കാലിക പീഡിയാട്രിക്- ഗൈനക്കോളജി ക്യാമ്പുകള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ ഫോര്‍ഡ് മിഷന് കഴിഞ്ഞു. കൂടുതല്‍ ആരോഗ്യ പരിരക്ഷ ആവശ്യമുള്ള 1600 സ്ത്രീകളെയും കുട്ടികളെയും കണ്ടെത്താനും അവര്‍ക്ക് കൃത്യസമയത്ത് വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും ഫോര്‍ഡ് മിഷന് സാധിച്ചു
ആരോഗ്യ രക്ഷക്ക് വിഘാതം സൃഷ്ടിക്കുന്ന ഭൂമി ശാസ്ത്രപരവും സാങ്കേതികവുമായ പ്രതിബന്ധങ്ങള്‍ മറികടന്ന് ഇന്ത്യന്‍ കുഗ്രാമങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ ജോഗീന്ദര്‍ സിങ് ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫോര്‍ഡ് മിഷനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോര്‍ഡിന്റെ ഗ്രാമീണ ആരോഗ്യ
പദ്ധതിക്ക് മികച്ച പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: