നമ്മുടെ മതം മാത്രമേ ഒരു വ്യക്തിയെയോ വ്യക്തികളെയോ ആശ്രയിക്കാതുള്ളൂ. അതു തത്ത്വങ്ങളിലാണ് അടിയുറച്ചുനില്ക്കുന്നത്. അതോടൊപ്പം അതില്‍ ദശലക്ഷം വ്യക്തികള്‍ക്ക് ഇടം നല്‍കുന്നുമുണ്ട്
വ്യക്തികളെ അവതരിപ്പിക്കുവാന്‍ വേണ്ടത്ര ഉപപത്തിയുണ്ട്; പക്ഷേ അവരോരോരുത്തനും തത്ത്വങ്ങളെ ഉദാഹരിക്കണമെന്നുമാത്രം. ഇതു മറന്നുകൂട. നമ്മുടെ മതത്തിന്റെതായ ഈ ത്ത്വങ്ങളെല്ലാം സുരക്ഷിതമാണ്. മാനോരുത്തന്റെയും ജീവിതകൃത്യം, അവയെല്ലാം സുരക്ഷിതമാക്കിവയ്ക്കയും യുഗങ്ങളിലും മാലിന്യങ്ങള്‍ അവയില്‍ വന്നടിയാതെ സൂക്ഷിക്കയുമാകണം
നമ്മുടെ വംശത്തിന് കൂടെക്കുടെ പിടിപെട്ട അധഃപതനമൊക്കെയുണ്ടായിട്ടും, ഈ വേദാന്തതത്ത്വങ്ങള്‍ ഒരിക്കലും മലിനപ്പെട്ടില്ലെന്ന വസ്തുത അത്ഭുതമാണ്. ആരും എത്ര നീചനും, അവയ്ക്കുമേല്‍ ചെളിവാരിയെറിയാന്‍ ധൈര്യപ്പെടില്ല. നമ്മുടെ മതഗ്രന്ഥങ്ങളാണ് ലോകത്തില്‍വച്ച് ഏറ്റവും ഉത്തമമായ രീതിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്
മറ്റു ഗ്രന്ഥങ്ങളോട് തുലനം ചെയ്യുമ്പോള്‍ കാണാം, അവയില്‍ പ്രക്ഷേപങ്ങളും ഗ്രഹ്നവരികളുടെ ഒടിച്ചുമടക്കലും ചിന്താസാരത്തിന്റെ ഉന്മൂലനവും ഉണ്ടായിട്ടില്ലെന്ന്. തുടക്കത്തില്‍ എങ്ങനെയിരുന്നുവോ അതുപോലെതന്നെ, മനുഷ്യന്റെ മനസ്സിനെ ആദര്‍ശനത്തിലേക്ക്, ലക്ഷ്യത്തിലേക്ക്, നയിച്ചുകൊണ്ട് അതുനിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: