നെയ്റോബി: കെനിയന്‍ പ്രസിഡന്റായി ഉഹ്രു കെനിയാത്തയെ തെരഞ്ഞെടുത്തു. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് കെനിയാത്തയുടെ ജയം. പക്ഷപാതമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് വിജയിച്ച ശേഷം കെനിയാത്ത പ്രതികരിച്ചത്.
2007ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് വിജയം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെനിയാത്തയുടെ എതിരാളി റയില ഒഡിങ്ക പറഞ്ഞു.
ഉഹ്റു കെനിയാത്തയുടെ വിജയം രാജ്യവ്യാപകമായ അഴിമതിയുടെ ഭാഗമാണെന്ന് ഒഡിംഗ ആരോപിച്ചു. തന്റെ പരാജയം അംഗീകരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് നീതികരമല്ലെന്ന് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ നടന്ന കലാപം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം കെനിയാത്തയ്ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.
അതേസമയം വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ഉഹ്റു കെനിയാത്ത ഏറ്റുവാങ്ങി. ഒഡിംഗയുമായുള്ള സൗഹൃദം തുടരുമെന്നും രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും കൃതജ്ഞതാപ്രസംഗത്തില്‍ കെനിയാത്ത പറഞ്ഞു.
സമാധാനപരമായി വോട്ടു രേഖപ്പെടുത്തിയ കെനിയന്‍ ജനതയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: