കോട്ടയം: ജാതിയതയ്ക്കു പുറത്തുള്ള മാനവികതയെ ശക്തിപ്പെടുത്തുവാന്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനെ സാധിക്കുകയൊള്ളൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിപ്രായപ്പെട്ടു. അഡ്വ: കെ അനില്‍കുമാര്‍ രചിച്ച മാര്‍ക്സിസത്തിന്റെ പരിണാമങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപൊലീത്ത പുസ്തകം ഏറ്റുവാങ്ങി. കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി ഇക്ബാല്‍ പുസ്തകപരിചയം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെജെ തോമസ്, സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്, സുരേഷ് കുറുപ്പ് എംഎല്‍എ, വിഎന്‍ വാസവന്, അഡ്വ: സത്യവാന് നായര്‍, അഡ്വ: കെ അനില്‍കുമാര്‍, വികെ ജോസമ്മ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: