കയ്റോ: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഈജിപ്റ്റില്‍ നടന്ന പോര്‍ട്ട് സെഡ് ഫുട്ബോള്‍ കലാപത്തില്‍ 70 പേര് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വധശിക്ഷ കയ്റോ കോടതി ശരിവെച്ചു. 21 പേര്‍ക്കാണ് ജനുവരി 28 ന് കോടതി വധശിക്ഷ വിധിച്ചത്.
സംഘര്‍ഷമുണ്ടായ പോര്‍ട്ട് സെഡ് നഗരത്തിന്റെ മുന്‍ സുരക്ഷാ മേധാവി മേജര്‍ ജനറല്‍ ഇസാം സമക്കിന് 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. അഞ്ചു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി 28 പേരെ വെറുതെ വിടുകയും ചെയ്തു. 73 പ്രതികളില്‍ ബാക്കിയുള്ളവര്‍ക്ക് ചെറിയ ശിക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
പോര്‍ട്ട് സെഡ് നഗരത്തില്‍ പ്രാദേശിക ക്ലബ്ബുകളായ അല്‍ ആഹ്ലിയും അല്‍ മാസ്രിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ജനുവരിയിലെ ശിക്ഷാവിധിക്ക് ശേഷം നഗരത്തിലുണ്ടായ അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നാല്പതോളം പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തിന്റെ സുരക്ഷാച്ചുമതല സൈന്യത്തിന് കൈമാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: