കൊച്ചി: ഐ.ടി മേഖലയിലെ നവീന ആശയങ്ങള്‍ മുന്‍ നിര്‍ത്തി കുസാറ്റില്‍ നടക്കുന്ന അഞ്ച് ദിവസത്തെ സെമിനാര്‍ തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ഇന്‍കുബേഷന്‍ കേന്ദ്രം മാനേജര്‍ ഡോ. കെ.സി.സി നായര്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് പി.വി.സി ഡോ.ഗോഡ്ഫ്രെ ലൂയിസ് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.രാമചന്ദ്രന്, സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ശ്രീജിത്ത്, ഐ.ടി വിഭാഗം മേധാവി ഡോ.ഫിലിപ്പ് സാമുവല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.ബി സന്തോഷ്കുമാര്‍ ,ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ക്വാറ്റി ഇംപ്ലൂവ്മെന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി മധു, പ്രൊഫ.വര്‍ഗീസ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവതലമുറയുടെ സാങ്കേതിക ആശയങ്ങള്‍ വ്യവസായ സംരംഭങ്ങളാക്കി മാറ്റാന്‍ കോളേജ് തലങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സാമൂഹിക നന്മയ്ക്കുതകുന്ന നൂതന ആശയങ്ങളാണ് രാജ്യത്തിന് വേണ്ടതെന്നും സാങ്കേതിക വ്യവസായം അതിലൂടെ മാത്രമേ വളരുകയുള്ളൂ എന്നും ഡോ.സി.സി നായര്‍ പറഞ്ഞു. നൂതന ആശയങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും വ്യവസായ പുരോഗതിക്ക് നിദാനം. കുസാറ്റില്‍ ഇന്നോവേഷന്‍ കേന്ദ്രം തുടങ്ങുവാന്‍ എല്ലാ സാഹചര്യവും ഒരുക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഡോ. ഗോഡ്ഫ്രേ ലൂയിസ് അറിയിച്ചു. ഐ.ടി മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗകരമാക്കുന്നതിനെ പറ്റിയും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: