റാഞ്ചി: രാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റില്‍. മന്സര് ഇമാം എന്നയാളാണ് പിടിയിലായത്. ഇതു സംബന്ധിച്ച് റാഞ്ചി പോലീസ് സ്ഥിരീകരണം നടത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അഹമ്മദാബാദില്‍ നടന്ന സ്ഫോടനത്തിലും പങ്കുണ്ടായിരുന്ന മന്സറിനെ ദേശീയ അന്വേഷണ ഏജന്‍സി തെരഞ്ഞു വരുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ മുന്‍പ് രണ്ടുതവണ റാഞ്ചിയിലെ ബരിയാതു മേഖലയില്‍ ചെന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി 21 ഹൈദരാബാദിലെ ദില്‍സുഖ്നഗറിലുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 16 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: