ന്യൂദല്‍ഹി: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് മൂന്ന് വര്‍ഷത്തിനിടെ 188 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി.2010 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പാക്കിസ്ഥാന് 188 തവണ കരാര്‍ ലംഘിച്ചെതെന്ന് തിങ്കളാഴ്ച ആന്റണി ലോക്സഭയില്‍ വെളിപ്പെടുത്തി. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്ത്യ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം ലോക്സഭയെ രേഖാമൂലം അറിയിച്ചു. 2010-ല്‍ നടന്ന വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
2010ല്‍ 44 തവണയും 2011-ല്‍ 51 തവണയും 2012-ല്‍ 93 തവണയുമാണ് പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തിയത്.
2010 മുതല്‍ 2012 വരെ 16 ഇന്ത്യന്‍ സൈനികര്‍ക്കാണു പരിക്കേറ്റത്. ഈ വെടിനിര്‍ത്തല്‍ ലംഘനങ്ങളെല്ലാംതന്നെ പാക്കിസ്ഥാന് സൈനിക മേധാവികളെ അറിയിക്കുമെന്നും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: