കോട്ടയം: ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കോട്ടയം, പാലാ ആര്.ഡി.ഒ മാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഏറ്റുമാനൂര്‍, പുന്നത്തുറ, പൊയ്ക ഗവണ്മെന്റ് സ്കൂള്‍, ലക്ഷംവീട് മുരിയന്മാലി കവല, കട്ടച്ചിറ ചര്‍ച്ച് റോഡ് എന്നിവിടങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നൂറോളം ലോഡ് മണല്‍ പിടിച്ചെടുത്ത് നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറി. നിരവധി ലോറികളും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം ആര്.ഡി.ഒ വി.ആര്. മോഹനന് പിള്ള, മീനച്ചില്‍ ആര്.ഡി.ഒ ഇ.വി. ബേബിച്ചന്, മീനച്ചില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.എസ്. സെബാസ്റ്റ്യന്‍, ജിമ്മി എബ്രഹാം, ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസര്‍ ജയകുമാര്‍, ബിനോയ് തോമസ്, ബിനു ശശികുമാര്‍, ബെന്നി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: