കോട്ടയം: ബിജെപി കോട്ടയം നിയോജക മണ്ഡലം ഭാരവാഹിയോഗം ജില്ലാ ഓഫീസില്‍ ചേര്‍ന്നു. അഴിമതിയില്‍ മുങ്ങിയ കേന്ദ്ര-കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെയും ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 12 ന് രാവിലെ 10 ന് കോട്ടയം ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തും. വരുംകാലങ്ങളില്‍ ജനങ്ങള്‍ ഒന്നടങ്കം യുപിഎ സര്‍ക്കാരിനെതിരെ വിധി എഴതുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ബി. രാജഗോപാല്‍, രാജന് മേടയ്ക്കല്‍, ഇ.കെ. വിജയകുമാര്‍, പി.ജെ. ഹരികുമാര്‍, വി.ആര്. രാജശേഖരന്, കുസുമാലയം ബാലകൃഷ്ണന്, വി.എന്‍. ചന്ദ്രന്, നാസര്‍ റാവൂത്തര്‍, ഡി. ഹരിനാരായണന്, വി.പി. മുകേഷ്, ജി.കെ. ഹരി, രാജേഷ് ചെറിയമഠം, റ്റി.ആര്. ഓമനക്കുട്ടന്, പ്രശാന്ത് മാങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: