ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ചേതേശ്വര്‍ പൂജാരയുടെ ഡബില്‍ സെഞ്ചുറിയും(204) മുരളിവിജയുടെ(167) സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. പൂജാരയുടെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണിത്. ഒന്നിന് 311 എന്ന നിലയില്‍ നിന്ന് കളി പുനരാരംഭിച്ച ഇന്ത്യക്ക് ഇന്ന് മുരളി വിജയിയെയാണ് ആദ്യം നഷ്ടപ്പെട്ടത്.
രണ്ടാം വിക്കറ്റില്‍ 370 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാരയും മുരളിയും കൂടി ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 1978ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സുനില്‍ ഗവാസ്ക്കറും വെങ്ങ്സര്ക്കാറും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 344 റണ്‍സിന്റെ കൂട്ടുകെട്ടാണ് പഴങ്കഥയായത്. ഇരട്ട സെഞ്ചുറിയോടെ പൂജാര ടെസ്റ്റില്‍ 1000 രണ്സ് മറികടന്നു. നേരത്തെ ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 237 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: