കൊച്ചി: സംസ്ഥാന ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റേഡിയേഷന് സേഫ്റ്റി, കേന്ദ്ര ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ സഹകരണത്തോടെ ആരോഗ്യരംഗത്തെ റേഡിയേഷന് സുരക്ഷയും ഗുണനിലവാരം ഉറപ്പാക്കലും എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയും പരിശീലനവും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒന്‍പതിന് എറണാകുളം ഐ.എം.എ ഹൗസില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് മന്ത്രി കെ.ബാബു നിര്‍വഹിക്കും.
കേന്ദ്ര ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ റേഡിയോളജിക്കല്‍ സേഫ്റ്റി ഡിവിഷന് മേധാവി അവിനിശ് യു സോനാവാനെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന്, മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ഡോ.പി.വി.രാമചന്ദ്രന്, റേഡിയേഷന് സേഫ്റ്റി മുന്‍ ഡയറക്ടര്‍ കെ.ടി.തോമസ് കണ്ണമ്പള്ളില്‍, വിവിധ പ്രൊഫഷണല്‍ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള നൂറ്റമ്പതോളം റേഡിയോഗ്രാഫര്മാര്ക്കായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്രാ യൂണിവേഴ്സിറ്റി, കേന്ദ്ര ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ്, തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിന് കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, റേഡിയേഷന് സേഫ്റ്റി ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ ക്ലാസ് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: