നമ്മളില്‍ ഉള്ളതിനെത്തന്നെ നമ്മുടെ അനുഭവതലത്തിലേക്ക് കൊണ്ടുവരണം. അനുഭൂതിതലത്തിലേക്ക് കൊണ്ടുവരണം. അതിനുപകരം വെറുതെ എല്ലാം എന്നില്‍ ഉണ്ടെന്നുപറഞ്ഞിട്ട് കാര്യമില്ല. നമ്മളിന്ന് സ്ഥാനമാനങ്ങളിലും മറ്റു കഴിവുകളിലും അഭിമാനിക്കുന്നവരാണ്. അങ്ങനെയുള്ള നമ്മള് എത്രതന്നെ പ്രയത്നിച്ചാലും സാഹചര്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകും. ആത്മവിശ്വാസ നമുക്ക് നഷ്ടമാകും. അതിനാല്‍ നിരന്തരശ്രമം ആവശ്യമാണ്.
എല്ലാം നടക്കുന്നത് നമ്മുടെ ശക്തികൊണ്ടാണെന്ന് നാം കരുതുന്നു. എന്നാല്‍ അവിടുത്തെ ശക്തിയില്ലെങ്കില്‍ നാമെല്ലാം വെറും ജഡം മാത്രമാണ്. ഒരു ബട്ടണമര്‍ത്തിയാല്‍ ലോകത്തെ ഭസ്മമാക്കാന്‍ കഴിയുമെന്ന് നമ്മള് വീമ്പുപറയും. എന്നാല്‍ ബട്ടണ്‍ അമര്ത്തണമെങ്കില് വിരല്‍ ചലിക്കേണ്ടേ. അതിനുള്ള ശക്തി എവിടെനിന്ന് കിട്ടും?
ഒരു പ്രത്യേകതരം പെയിന്റുകൊണ്ടെഴുതിയ ബോര്‍ഡുകള്‍ റോഡുകളില്‍ കാണാം. പ്രകാശം തട്ടിയാല്‍ അവ തിളങ്ങും. വണ്ടിയോടിക്കുന്നവര്‍ക്ക് വഴിയുടെ ദിശയും മറ്റും മനസ്സിലാക്കാന്‍ ഈ ബോര്‍ഡുകള്‍ സഹായിക്കും. വാഹനങ്ങളുടെ ലൈറ്റിന്റെ പ്രകാശത്തില്‍ അവ തിളങ്ങിക്കാണാം. അപ്പോള്‍ ശരിയായ വഴി മനസ്സിലാക്കുവാന്‍ സാധിക്കും. പക്ഷേ, ആ ബോര്‍ഡ് പറയുകയാണ്, “എന്റെ പ്രകാശത്തിലാണ് ആ കാറുകള്‍ ഓടുന്നത്. ഞാനില്ലെങ്കില്‍ അതിന് വഴികണ്ടുപോകാന് സാധിക്കുമോ?” എന്റെ ശക്തി, എന്റെ കഴിവ്’ എന്നുപറയുന്നതുപോലെയേയുള്ളൂ. കാറിന്റെ പ്രകാശം തട്ടിയാലേ ബോര്‍ഡിന് തിളങ്ങാന്‍ പറ്റൂ. അതുപോലെ അവിടുത്തെ കൃപകൊണ്ടുമാത്രമാണ്, അവിടത്തെ ശക്തികൊണ്ടുമാത്രമാണ് നമുക്ക് പ്രയത്നിക്കാന്‍ കഴിയുന്നത്, നമുക്ക് ചലിക്കുവാന്‍ സാധിക്കുന്നത്. നമ്മെ സദാ രക്ഷിക്കുന്നത് അവിടുന്നാണ്. അവിടുത്തോട് ആ സമര്പ്പണമുണ്ടായാല് അവിടുന്ന് സദാ നമ്മെ നയിച്ചുകൊള്ളും. ഈയൊരുവിശ്വാസമുണ്ടായാല് നാമൊരിക്കലും തളര്‍ന്നുപോകില്ല.
– മാതാ അമൃതാനന്ദമയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: