ഹവാന: ക്യൂബന്‍ പ്രസിഡന്റ്സ്ഥാനത്തുനിന്നും 2018-ല്‍ വിരമിക്കുമെന്ന് റൗള്‍ കാസ്ട്രോ വ്യക്തമാക്കി. ദേശീയ അസബ്ലി രണ്ടാമതും റൗളിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെത്തുടര്ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2018-ലാണ് റൗള്‍ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം പൂര്‍ത്തിയാക്കുന്നത്. ഇതിനിടെ വൈസ് പ്രസിഡന്റായി ഡയസ് കാനലിനെയും തെരഞ്ഞെടുത്തു. തന്റെ പിന്‍ഗാമി ഡയസായിരിക്കുമെന്ന സൂചനയും റൗള്‍ കാസ്ട്രേ നല്കി. ഞായറാഴ്ച നടന്ന ദേശീയ അസംബ്ലി യോഗത്തില്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയും പങ്കെടുത്തിരുന്നു. വളരെ അപൂര്‍വ്വമായാണ് ഫിഡല്‍ കാസ്ട്രോ പാര്‍ട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പങ്കെടുക്കുന്നത്. സഹോദരനും വിപ്ലവ നേതാവുമായ ഫിഡല്‍ കാസ്ട്രോയുടെ അനാരോഗ്യത്തെ തുടര്‍ന്ന് 2008-ലാണു റൗള്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: