അന്റനാനറിവോ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ ഹറുണ ചുഴലിക്കാറ്റിലും തുടര്‍ന്ന് പെയ്ത കനത്ത മഴയിലും 10 പേര് മരിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. തെക്കുപടിഞ്ഞാറന്‍ നഗരമായ മൊറോംബെയിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. നഗരത്തിന്റ എഴുപത് ശതമാനത്തോളം കാറ്റ് തകര്‍ത്തതായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: