മാലി: മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യന്‍ ഹായ് കമ്മീഷന് ആസ്ഥാനം വിട്ടു. മാലിയില്‍ നഷീദിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെ തുടര്‍ന്ന് 11 ദിവസം മുമ്പാണ് ഇദ്ദേഹം ഇന്ത്യന്‍ ഹായ് കമ്മീഷന് മുമ്പാകെ അഭയം തേടിയെത്തിയത്.
നഷീദ് ഇന്ത്യന്‍ ഹായ് കമ്മീഷന് ആസ്ഥാനം വിടുമ്പോള്‍ ആയിരക്കണക്കിന് അനുയായികള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. ഫെബ്രുവരി 13 നാണ് നഷീദ് ഹൈക്കമ്മീഷനില്‍ എത്തിയത്. സപ്തംബര്‍ ഏഴിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് എന്നായിരുന്നു നഷീദിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: