ഇരുട്ടുകളാകുന്ന പ്രതിസന്ധികള്ക്കൊക്കെയും നടുവില്‍ നക്ഷത്രങ്ങളെപ്പോലെ ശോഭിച്ചുകൊണ്ട് ജോലിയില്‍ മികച്ച വിജയം സ്വന്തമാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സ്കൂളിലും കോളേജിലും പഠനത്തില്‍ ശരാശരി പ്രകടനം കാഴ്ചവച്ചിരുന്നവര് ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അന്നത്തെ ‘മിടുക്കര്‍’ കരിയറില്‍ ശരാശരി പ്രകടനവുമായി ഒതുങ്ങുകയും ചെയ്യുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമാണ്. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യക്തികളെയും അതിന് സഹായിച്ച ഘടകങ്ങളെയും ഈ ഗ്രന്ഥത്തില്‍ അപഗ്രഥിച്ചിട്ടുണ്ട്. ഓഫീസ് പൊളിട്ടിക്സ്, കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍, മാനസികസമ്മര്‍ദ്ദം, വിഷാദം, കഴിവിനപ്പുറമുള്ള ടാര്‍ജറ്റ്, കാലഘട്ടത്തിനനുസരിച്ച് അറിവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ ജോലിയേയും സ്വാധീനിക്കുന്നു. ഇവയെ എങ്ങനെ നേരിടാമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.
രാജ്യാന്തര പ്രചോദനാത്മക പ്രഭാഷകരും സൈക്കോളജിസ്റ്റുകളും മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചോളം മോട്ടിവേഷനല്‍ ഗ്രന്ഥങ്ങളുടെ രചയിതാക്കളുമായ സെബിന് എസ്.കൊട്ടാരവും ജോബിന് എസ്. കൊട്ടാരവും സംയുക്തമായി രചിച്ചിരിക്കുന്ന പുസ്തകമാണ് ‘ജോലിയില്‍ എങ്ങനെ വിജയം നേടാം’.
മികച്ച ജോലി സ്വന്തമാക്കാനാവശ്യമായ ഘടകങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. ജോലിയില്‍ പ്രമോഷന് അടക്കമുള്ള മികച്ച റിസല്‍റ്റ് ലഭിക്കണമെങ്കില്‍ നാം ബോധപൂര്‍വം ശ്രമം നടത്തേണ്ടതുണ്ട്. നമ്മുടെ പെരുമാറ്റം, വസ്ത്രധാരണം, മര്യാദകള്‍, ബോഡി ലാംഗ്വേജ്, സംസാരം എന്നിവയിലൂടെ എങ്ങനെ സഹപ്രവര്ത്തകരുടെയിടയിലും മേലധികാരികളുടെ ഇടയിലും മികച്ച ഇമേജ് രൂപപ്പെടുത്താമെന്നതിനെക്കുറിച്ചും ഈ പുസ്തകം വഴികാട്ടുന്നു. ചെറിയ ചെറിയ കാര്യങ്ങളാണ് പലപ്പോഴും മറ്റുള്ളവരുടെ മുമ്പില്‍ നമ്മുടെ വില ഇടിച്ചുതാഴ്ത്തുന്നത്. ഒരു ടൈ കെട്ടേണ്ടിവരുമ്പോള് പോലും ഇന്ന് പലര്‍ക്കും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്നുണ്ട്. ഇപ്രകാരം ജോലിയില്‍ മികവാര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കാനാവശ്യമായ ചെറിയ ഘടകങ്ങള്‍ പോലും ചിത്രങ്ങള്‍ സഹിതം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മികച്ച ജോലി സ്വന്തമാക്കാനാഗ്രഹിക്കുന്നവരെയും ഇപ്പോഴത്തെ ജോലിയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പുസ്തകം.
ഭാവിയിലെ വിജയത്തിന് എങ്ങനെ മികച്ച ജോലി തെരഞ്ഞെടുക്കാം, ജോലിയും കുടുംബവും സംതൃപ്തകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍, ജോലിയില്‍ വിജയിക്കാന്‍ മികച്ച വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്താം. സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം എങ്ങനെ മികവുറ്റതാക്കാം, ഇഷ്ടപ്പെട്ട ജോലിയല്ല ലഭിച്ചതെങ്കില്ക്കൂടി അഭിരുചിയുള്ള മേഖലയില്‍ എങ്ങനെ കടന്നുചെന്ന് കഴിവ് തെളിയിക്കാം, ഓരോ വ്യക്തികളുടെയും കഴിവുകളും പോരായ്മകളും മനസിലാക്കി മെച്ചപ്പെട്ട ജോലി നേടാന്‍ എങ്ങനെ തയ്യാറെടുക്കാം, ഇന്റര്‍വ്യുവിനെ എങ്ങനെ നേരിടാം തുടങ്ങിയവയേക്കുറിച്ചെല്ലാം ലളിതായ ഭാഷയില്‍ ഉദാഹരണസഹിതം ഈ പുസ്തകം വിശദീകരിക്കുന്നു. ജോലിക്കൊപ്പം തന്നെ അഭിരുചിയുള്ള പുതിയ കോഴ്സുകള്‍ പഠിച്ച് ഭാവിയില്‍ ഉയര്‍ന്ന പദവികളില്‍ എങ്ങനെ എത്തിപ്പെടാമെന്നും അതിനായുള്ള പരീക്ഷകള്‍ക്കായി എങ്ങനെ ഒരുങ്ങണമെന്നും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
ജീവിതത്തിലെ തടസങ്ങളെ എങ്ങനെ ഉയര്‍ച്ചകളാക്കാം, ആത്മവിശ്വാസം കൂട്ടുന്നതെങ്ങനെ, ജോലിയിലെ ടെന്‍ഷനെ എങ്ങനെ ഫലപ്രദമായി നേരിടാം, വിഷാദരോഗം എങ്ങനെ ഒഴിവാക്കാം, ഇംഗ്ലീഷില്‍ എങ്ങനെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താം, എങ്ങനെ മികച്ച ടീം ലീഡറാകാം, അടുക്കും ചിട്ടയും എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കാം, ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇ-മെയില്‍ മര്യാദകള്‍ എന്നിവയേക്കുറിച്ചെല്ലാം വിശദമായി നല്‍കിയിരിക്കുന്ന ഗ്രന്ഥമാണ് ‘ജോലിയില്‍ എങ്ങനെ വിജയം നേടാം’.
തൊഴില്‍ സാധ്യതയല്ല, അഭിരുചിയാണ് ജോലിയിലെ ഉയര്‍ച്ചക്ക് സഹായകരമെന്ന ചിന്തയും ഈ പുസ്തകം പങ്കുവയ്ക്കുന്നു. ഡോള്‍ഫിന്‍ ബുക്സ് ഇന്ത്യയാണ് പ്രസാധകര് വില 99രൂപ. ഫോണ്‍:9447874887.
സെബിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: