ഇരിങ്ങാലക്കുട: എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞ് മൂന്നുമണിക്കൂറോളം പരിഭ്രാന്തി പരത്തി. നടവരമ്പ് മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തൃപ്രയാര്‍ ബലരാമന് എന്ന ആനയാണ് ഇടഞ്ഞത്.
പുലര്‍ച്ചെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആനയെ മയക്കുവെടി വെച്ച് നിയന്ത്രിച്ചു. ഒന്നാംപാപ്പാന് ശിവദാസന്‍ കാലിന് പരിക്കേറ്റിട്ടുണ്ട്.
ആനയുടെ മുകളില്‍ രണ്ടാംപാപ്പന് പ്രമോദായിരുന്നു. പ്രമോദിനെ തട്ടിതാഴെയിടാന്‍ ആന പരമാവധി ശ്രമിച്ചെങ്കിലും ആലിന്മുകളിലേക്ക് ചാടിക്കയറിയതുകൊണ്ട് രക്ഷപ്പെട്ടു. ആന ഇടഞ്ഞെന്നറിഞ്ഞ് സ്ത്രീകളും കുട്ടികളും ക്ഷേത്രത്തില്‍നിന്നും പരിഭ്രാന്തിയോടെ ഓടിരക്ഷപ്പെട്ടു. ഇതിനിടെ പലര്‍ക്കും വീണ് പരി
ക്കേറ്റു.
ആരോ കൊമ്പില്‍ പിടിച്ചതാണ് ആന ഇടയാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍ ആന മദപ്പാടിലായിരുന്നിട്ടും എഴുന്നള്ളിക്കാന്‍ കൊണ്ടുവന്നതാണ് ഇടയാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
ക്ഷേത്രത്തിനുള്ളില്‍ ആന തുലാഭാരത്രാസ്, ദീപസ്തംഭം, ചുറ്റുമതില്‍, ആല്‍ത്തറ, കമ്മിറ്റി ഓഫീസ്, നടപ്പന്തല്‍, തൂണുകള്‍, ട്യൂബ്ലൈറ്റുകള് എന്നിവയൊക്കെ തകര്‍ത്തു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: