ന്യൂദല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള റെയില്‍ ബജറ്റില്‍ 100 പുതിയ ട്രെയിനുകള്‍ക്ക് സാധ്യത. എസി, ഡബിള്‍ ഡക്കര്‍, പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവയുടെ എണ്ണം കൂട്ടുന്നത് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ചായിരിക്കും. ചില ട്രെയിനുകളുടെ സര്‍വീസ് നീട്ടാനും പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. 600 എല്‍എച്ച്ബി കോച്ചുകള്‍ ഉള്‍പ്പെടെ 4200 പുതിയ കോച്ചുകള്‍ നിര്‍മിക്കാനും റെയില്‍ ബജറ്റിലൂടെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.
20 എല്‍എന്‍ജി ലോക്കോസ് ഉള്‍പ്പെടെ 670 പുതിയ ലോക്കോമോട്ടീവുകള്‍ നിര്‍മിക്കാനും ധാരണയായിട്ടുണ്ട്. ഇതിന് പുറമെ 16,000 വാഗണുകളും നിര്‍മിക്കും. തീവണ്ടി യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കും റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സാല്‍ അവതരിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം അനുസരിച്ചായിരിക്കും പുതിയ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന് റെയില്‍ വേ മന്ത്രാലയം വ്യക്തമാക്കി. ചില എക്സ്പ്രസ് ട്രെയിനുകളുടെ സര്‍വീസ് നീട്ടുന്നതിനും പദ്ധതിയുണ്ട്.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെയില്‍ വേ ബജറ്റില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 175 അധിക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരുന്നത്. ട്രെയിനുകളിലേയും റെയില്‍ വേ സ്റ്റേഷനുകളിലേയും വൃത്തി, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കും. ട്രെയിനുകളില്‍ അഗ്നിയെ പ്രതിരോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 2013-14 ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 26 നാണ് റെയില്‍ വേ ബജറ്റ് അവതരിപ്പിക്കുക.
അന്ധര്‍ക്ക് വേണ്ടി കോച്ചുകള്‍ക്കുള്ളില്‍ ബ്രെയിന്‍ലി സ്റ്റിക്കറുകള്‍ നല്‍കും. ബോര്‍ഡ് ഹൗസ് കീപ്പിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 543 ട്രെയിനുകളില്‍ ടോയ്ലറ്റുകളും കോച്ചുകളും അതീവ ശുചിത്വം ഉള്ളതാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എസി കോച്ചുകളിലും പാന്ററി കാറുകളും സുരക്ഷാ ക്രമീകരണങ്ങള്‍ ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേകള്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 38,000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 28,000 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 24,000 കോടി രൂപയാണ് ധനമന്ത്രാലയം റെയില്‍വേയ്ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: