ജനതയുടെ ശിഷ്ടഭാഗം തമ്മില്‍ തൊടുക, ഉട, തീറ്റ എന്ന ‘ആഴമേറിയ പ്രശ്നങ്ങള്‍’ നിരൂപിച്ചുകൊണ്ടേ ഇരുന്നു. മുഹമ്മദീയര്‍ നടത്തിയ ആക്രമണവും കീഴടക്കലും പല നല്ലകാര്യങ്ങളും നമുക്ക് നല്കി, തര്‍ക്കമില്ല. ലോകത്തിലുള്ളവരില്‍ ഏറ്റവും അപകൃഷ്ടനുപോലും ഏറ്റവും ശ്രേഷ്ഠനെ ചിലതൊക്കെ പഠിപ്പിക്കാന്‍ കഴിയും.
അതോടൊപ്പം ഹിന്ദുജനതയില്‍ വീര്യം പകരുവാന്‍ അതിന് കഴിഞ്ഞില്ല. പിന്നെയുണ്ടായത്, നല്ലതിനായാലും തീയതിനായാലും, ഇംഗ്ലീഷുകാര്‍ നടത്തിയ ആക്രമണവും കീഴടക്കലുമാണ്. എല്ലാ ആക്രമണവും കീഴടക്കലും സ്വാഭാവികമായി ചീത്തയാണ്. കീഴടക്കല്‍ ചീത്തയാണ്, വൈദേശികഭരണകൂടം ചീത്തയാണ്, ഇതൊക്കെ തര്‍ക്കമറ്റ വസ്തുതകളാണ്. എന്നാല്‍ തിന്മ വഴിക്കും ചിലപ്പോള്‍ നന്മയുണ്ടാകാറുണ്ട്. ഇംഗ്ലീഷുകാര്‍ നടത്തിയ കീഴടക്കലിലെ നന്മ ഇതത്രേ: ഇംഗ്ലണ്ട്, എന്നല്ല യൂറോപ്പ് മുഴുവന്‍ പരിഷ്കാരത്തിന് ഗ്രീസിനോട് കടപ്പെട്ടിരിക്കുന്നു. യൂറോപ്പിലുള്ളതിലെല്ലാം സംസ്കരിക്കുന്നത് ഗ്രീസാണ്. ഓരോ കെട്ടിടത്തിലും അതിന്റെ ഓരോ ഉപകരണത്തിലും, ഗ്രീസിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ശാസ്ത്രവും കലയും ഗ്രീസിന്റേതല്ലാതെ മറ്റൊന്നല്ല. പ്രാചീനമായ ഗ്രീക്കുകാരന് ഇന്ന് ഭാരതത്തിന്റെ മണ്ണില്‍വച്ചു പ്രാചീന ഹിന്ദുവുമായി കൂട്ടിമുട്ടുകയാണ്. അങ്ങനെ പതുക്കെ, നിശബ്ദമായ, ഉത്തേജനം വന്നുചേര്‍ന്നിരിക്കുന്നു. ഈ ശക്തികള്‍ ഒത്തുചേര്‍ന്നാണ് നമ്മുടെ ചുറ്റും കാണുന്ന വിശാലവും ചൈതന്യദായകവുമായ പുനഃരുത്ഥാനപ്രസ്ഥാനത്തിന് രൂപം നല്‍കിയത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: