കൊളംബൊ: എല്ടിടിഎ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനെ സൈന്യം അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്സെ സമ്മര്‍ദത്തില്‍.
മനുഷ്യാവകാശ ലംഘനാരോപണങ്ങളുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ലങ്കന്‍ ഭരണകൂടത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിലൊന്നില്‍, പ്രഭാകരന്റെ മകനായ ബാലചന്ദ്രനെ പിടികൂടിയശേഷം ലങ്കന്‍ സൈന്യം നിഷ്ഠൂരം വെടിവച്ചുകൊല്ലുന്നതിന്റെ ചിത്രങ്ങള്‍ ചാനല്‍4-ാണ് പുറത്തുവിട്ടിരുന്നത്. ഈ സാഹചര്യത്തില്‍ രജപക്സയെയും സഹായികളെയും യുദ്ധക്കുറ്റംചുമത്തി വിചാരണചെയ്യണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിട്ടുണ്ട്. സൈനിക ക്യാംപില്‍ ബാലചന്ദ്രന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതും നെഞ്ചില്‍ വെടിയേറ്റു മരിച്ചകിടക്കുന്നതുമായ രണ്ടു ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടു ഫോട്ടോകളും ഒരേ ക്യാമറകൊണ്ടെടുത്തതാണെന്നും തെളിഞ്ഞുകഴിഞ്ഞു. അതിനാല്‍ത്തന്നെ സംഭവത്തിന്റെ ഉത്തരാവാദിത്വത്തില്‍ നിന്ന് രജപക്സെയ്ക്കു തലയൂരാനാവില്ല.
നവംബറില്‍ കോ മണ് വെല്‍ത്ത് രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ലങ്ക ഒരുങ്ങുകയാണ്. മനുഷ്യവകാശ ലംഘന ആരോപണങ്ങള്‍ക്കൊപ്പം ബാലചന്ദ്രന്റെ വധവും സമ്മേളനവേദിയില്‍ ലങ്കയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനോട് സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ യുകെ ഹൗസ് ഓഫ് കോമണ്‍സ് നേരത്തെതന്നെആവശ്യപ്പെട്ടിരുന്നു. സമ്മേളനം ബഹിഷ്കരിക്കുമെന്ന് ക്യാനഡയും ഭീഷണിമുഴക്കിയിട്ടുണ്ട്.
യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കിടയിലും ലങ്കയുടെ പക്ഷം പിടിക്കുന്ന ചിലരാജ്യങ്ങളുടെ നിലയെയും ബാലചന്ദ്രന്റെ കൊലപാതകം പരുങ്ങലിലാക്കി. ഇന്ത്യയ്ക്കും ശക്തമായ നിലപാടുകള്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ടിവരും. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ലങ്കയ്ക്കെതിരേ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ നേരത്തേ നിര്ബന്ധതിമായിരുന്നു. പിന്നീട് അത്തരമൊരു നിലപാടില്‍ ഖേദം പ്രകടപ്പിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രജപക്സെയ്ക്ക് കത്തയച്ചു. എന്നാല്‍ കോമണ്‍വെല്‍ത്ത് സമ്മേളന വേദിയില്‍ ഈ ഇരട്ടത്താപ്പ് വിലപ്പോവില്ല.
അതേസമയം, പുതിയ വെളിപ്പെടുത്തലുകള്‍ മുതലെടുത്ത് അന്താരാഷ്ട്രതലത്തില്‍ ലങ്കയ്ക്കെതിരായ നീക്കം ശക്തമാക്കാന്‍ തമിഴ് സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. തക്ക സമയത്താണ് ബാലചന്ദ്രന്റെ മരണത്തിലെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതെന്ന് ലണ്ടനിലെ ഗ്ലോബല്‍ തമിഴ് ഫോ റത്തിന്റെ പ്രതിനിധിയായ സുരേന് സുരേന്ദ്രന് പറഞ്ഞു. ഫെബ്രുവരിയില്‍ 27 തമിഴ് ഫോറത്തിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിനിടെ ഫോട്ടോകള്‍ ഉള്‍പ്പെട്ട ഡോ ക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: