തിരുവനന്തപുരം: പൊതു പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാരും പോലീസും സജ്ജമായി. പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. രണ്ട് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്തുന്നതിനാല്‍ വന്‍ മുന്‍കരുതലുകളാണ് സര്ക്കാര്കൈക്കൊണ്ടിട്ടുള്ളത്.
ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കാര്യമായ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ജോലി ചെയ്യാന്‍ തയ്യാറായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കും. സെക്രട്ടേറിയറ്റ് അടക്കം തിരുവനന്തപുരത്തെ ഓഫീസുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
പണിമുടക്കിന്റെ മറവില്സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടാതിരിക്കാന് പോലീസ് ജാഗ്രത പാലിക്കും. ഒരു മാസം മുന്‍പ് നടന്ന ജീവനക്കാരുടെ സമരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാനും തീരുമാനമായി. സ്വകാര്യ വാഹനങ്ങള്‍ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ റോഡുകളില്‍ പോലീസ് കാവലേര്‍പ്പെടുത്തും. കെഎസ്ആര്‍ടിസിയടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ വാഹനങ്ങള്‍ക്ക് സംരക്ഷണം നല്‍കും. ഇതുസംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ പോലീസ് മേധാവികളുടെ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: