അരങ്ങത്ത് വിവിധ വാദ്യങ്ങള്‍ മുഴങ്ങുമ്പോള്‍ ആ വ്യത്യസ്ത നാദങ്ങളെല്ലാം ഒരേയൊരു വശ്യമോഹനരാഗത്തില് വിലയിക്കുമ്പോഴുണ്ടാകുന്ന ആരോഹാവരോഹങ്ങളുടെ മുഴക്കത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് എങ്ങിനെ നാം ആ സ്വരൈക്യ സംവിധാനത്തെ ആസ്വദിക്കുന്നുവോ, അത് അപ്രകാരം നമ്മെ അഭിമുഖീകരിക്കുന്ന വ്യത്യസ്ത വിവിധ പ്രദേശങ്ങളെയും മനംപതറാതെ നോക്കിക്കാണാനുള്ള പരിശീലനംവഴി സകല പരിതസ്ഥിതികളുമായി ഇണങ്ങി ജീവിക്കാനുള്ള വിവേകപരമായ പദ്ധതിയും നമുക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നതായിരിക്കും.
ഈ വിശ്വാസത്തെ അധിവസിക്കുന്ന മാനവസമുദായ ശരീരത്തിലെ ഒരംഗംമാത്രമാണ് നാമെന്ന് ഏത് നിമിഷം നമുക്ക് ബോധ്യപ്പെടുന്നുവോ, അപ്പോള്‍ നമ്മുടെ വ്യക്തിപരങ്ങളായ പ്രശ്നങ്ങളുടെ വികൃത മുഖഭാവം ആവരണംചെയ്യപ്പെട്ടുപോകുമെന്ന് മാത്രമല്ല ചിരപരിചിതവസ്തുക്കള്പോലെ അവ നമ്മെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങുകയും ചെയ്യുകയായി. തല്‍ഫലമായുണ്ടാവുന്ന സമാധാനം നമ്മുടെ കര്മക്ഷമതയ്ക്ക് മൂര്‍ച്ചകൂട്ടുകയും, പ്രശ്നം, എത്രതന്നെ കുടുങ്ങിമറിഞ്ഞതായിരിക്കാമെങ്കിലും, നമ്മുടെ കൈയില്‍ അനായാസേന കുടുക്കുകളഞ്ഞതായ് തീരുകയും ചെയ്യുന്നു. പലപ്പോഴും എന്ത് സംഭവിക്കുന്നു എന്നാണെങ്കില്‍, നാം കണക്കിലേറെ പരിഭ്രമിക്കുകയും, നമ്മുടെ പരിമിതമായ കാഴ്ചപ്പാടില്‍ക്കൂടി സര്‍വ പ്രശ്നങ്ങളെയും യാഥാര്‍ഥ്യത്തില്‍ കവിഞ്ഞ പ്രാധാന്യവും വലുപ്പവുമുള്ളതായി കാണുകയും ചെയ്യുകയെന്ന തെറ്റ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നുവെന്നതാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: