ഗുജറാത്തിനെയും നരേന്ദ്ര മോഡിയെയും വിമര്‍ശിച്ച് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി നല്കിയ മറുപടി
പ്രശസ്തമായ രണ്ട് കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ചെയര്‍ പേഴ്സണുമായ ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു നടത്തിയ നിരുത്തരവാദിത്വപരമായ പ്രസ്താവനയാണ് നമ്മള് കഴിഞ്ഞയാഴ്ച്ച കണ്ടത്. ബീഹാറിലെ മാധ്യമങ്ങള്‍ സ്വതന്ത്രമല്ല എന്നു പറഞ്ഞ് അദ്ദേഹം പ്രസ് കൗണ്‍സിലിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ട് ഇറക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചെഴുതിയ ഹിന്ദു പത്രത്തിന്റെ ലേഖനവും റിപ്പോര്ട്ടിനൊടൊപ്പം ചേര്‍ത്തു.
കട്ജു പണ്ടേ ഇങ്ങനെയാണ്. ഒരിക്കലും ഒരു കാര്യവും കൃത്യമായി വിലയിരുത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും പറയുന്ന വാക്കുകളും ഉപയോഗിക്കുന്ന പദങ്ങളും എന്നും വിലക്ഷണമായവയാണ്. മര്യാദയുള്ള പദങ്ങള്‍ അദ്ദേഹത്തിന് അന്യമാണ്; പശ്ചിമ ബംഗാള്‍, ബീഹാര്‍, ഗുജറാത്ത് തുടങ്ങി കോണ്‍ഗ്രസ് ഇതര സര്ക്കാരുമാവട്ടേ. ഇവര്‍ക്കെതിരെ ഈ മുന്‍ ചീഫ് ജസ്റ്റിസ് നടത്തുന്ന ഒരോ പസ്താവനയും പലപ്പോഴായി, വിരമിക്കലിന് ശേഷവും ജോലി നല്കി സഹായിച്ചിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള നന്ദി പ്രകടനങ്ങളായിട്ടാണ് മാറിയിട്ടുള്ളത്.
സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും മുന്‍ ജഡ്ജിമാരെ വിരമിക്കലിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ ഒരിക്കലും പ്രതിഷ്ഠിക്കരുതെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. വിരമിക്കലിന് ശേഷം ഒരു പദവി എന്ന ലക്ഷ്യം വച്ച് വിരമിക്കലിന് മുമ്പ് പ്രവര്‍ത്തിക്കുന്ന ചില ജഡ്ജിമാരുണ്ട്. എന്നിട്ടും ട്രൈബ്യൂണലുകളും ചില നിയമനിര്‍മ്മാണ ബെഞ്ചുകളും ഇത്തരക്കാരെ നിറച്ചുകൊണ്ടുള്ള സംവിധാനങ്ങളാണ് നമുക്കുള്ളത്. സുപ്രീംകോടതി മുന്‍ ജഡ്ജിക്കാണ് എന്നും പ്രസ് കൗണ്‍സിലിന്റെ ചെയര്മാന് സ്ഥാനം പറഞ്ഞുവച്ചിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും ആ സ്വാതന്ത്ര്യത്തിനുമേലുണ്ടാവുന്ന കടന്നുകയറ്റത്തെക്കുറിച്ചുമുള്ള പരാതികളാണ് അദ്ദേഹം കൈകാര്യം ചെയ്യുക. കൂടാതെ മാധ്യമ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ചും അതത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ ക്കുറിച്ചും അദ്ദേഹം അവലോകനം ചെയ്യും.
നിയമാനുസൃതമായ ചുമതലയാണ് പ്രസ്കൗണ്‍സില്‍ അദ്ധ്യക്ഷനുള്ളത്. അരാഷ്ട്രീയവും പക്ഷപാതരഹിതവുമായ രീതിയിലാണ് അദ്ധ്യക്ഷന്‍ പെരുമാറേണ്ടത്. ഇതിനു പുറമേ, ജോലിയിലായാലും, വിരമച്ച ശേഷമായാലും ഒരു ജഡ്ജി പെരുമാറേണ്ട രീതിയുണ്ട്. അദ്ദേഹം ഒരിക്കലും ആക്രോശിക്കുന്നവനും മര്യാദയില്ലത്തവനും വികലമായ ഭാഷ സംസാരിക്കുന്നവനും ആകരുത്. അഹങ്കാരവും അദ്ദേഹത്തിന് പാടില്ല. വിധി പ്രസ്താവിക്കുന്ന ജഡ്ജിയെ സ്വാധീനിക്കാന്‍ ഒന്നിനും കഴിയില്ല. വിധിക്കെതിരെയുള്ള വിമര്‍ശനങ്ങളേയും ആത്മസംയമനത്തോടെ നേരിടണം. വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല ജോലിയെ സംബന്ധിക്കുന്നതാണെന്ന് മനസ്സിലാക്കണം. നിയമ സംഹിതകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
രാഷ്ട്രീയമായ പ്രശ്നങ്ങളിലും തര്‍ക്കങ്ങളിലും അദ്ദേഹം ചെന്നുപെട്ടാല്‍, വഹിക്കുന്ന സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാരന്റെ വാക്ക് എങ്ങനെയാണോ വിലയിരുത്തപ്പെടുകയും അവലോകനം ചെയ്യപ്പെടുകയും ചെയ്യേണ്ടത്, അതേ രീതിയില്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും വിലയിരുത്തപ്പെടണം.
ഈ കാര്യങ്ങളിലെല്ലാം ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളും ലക്ഷ്യങ്ങളും രാഷ്ട്രീയ താല്പര്യങ്ങളെ ലാക്കാക്കിയുള്ളതാണ്. വിരമിക്കലിന് ശേഷവും തനിക്ക് ജോലി നേടിക്കൊടുത്തവരോട് അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്. രാജവാഴ്ച്ചയേക്കാള് കഴിവുള്ള വ്യക്തികളാണ് നേതൃസ്ഥാനത്ത് എത്തേണ്ടതെന്ന കട്ജുവിന്റെ പരാമര്‍ശം എനിക്ക് ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ടു ജി സ്പെക്ട്രം, കല്‍ക്കരിപ്പാട വിതരണം തുടങ്ങിയ യുപിഎ അഴിമതിക്കേസുകളെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ സ്വയം സെന്‍സര്‍ ചെയ്ത വാക്കുകളാണ് കട്ജു ഉപയോഗിക്കുക. ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളേയും ഗുജറാത്തിലെ വികസന മാതൃകയേയും ലോകമെമ്പാടും പ്രകീര്‍ത്തിക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും ആക്രമിക്കുകയാണ് കട്ജു ചെയ്യുന്നത്!
നരേന്ദ്ര മോദിക്കെതിരെ ‘ദി ഹിന്ദു’ പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ ലേഖനം തികച്ചും വ്യക്തിപരമായിട്ടുള്ള ലേഖനമായിട്ടാണ് തോന്നുക. ഗോധ്രയിലെ സബര്‍മതി എക്സപ്രസ് തീവച്ച സംഭവത്തെ, ഗോധ്രയിലുണ്ടായ സംഭവത്തിനു പിന്നിലെ ദുരൂഹത എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്പര്യം മനസ്സിലാക്കാം. നിരവധി പേരുടെ മരണത്തിനും അനവധിപേരുടെ പരുക്കിനും കാരണമായ ഗോധ്രാ സംഭവത്തില്‍ ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി സംസാരിക്കുകയാണോ മാര്‍ക്കണ്ഡേയ് കട്ജു ചെയ്യേണ്ടത്? നിരവധിപേരുടെ മരണത്തിന് കാരണമായ കേസില്‍ കോടതി ശിക്ഷ വിധിച്ചത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇപ്പോള്‍ നിബന്ധനകള്‍ക്ക് അനുസൃതമായ തസ്തിക വഹിക്കുന്നതുമായ കട്ജുവിന് കണ്ടില്ലെന്ന് നടിക്കാനാകുമോ? അതിനുശേഷം, സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന കോടതി കണ്ടെത്തലിനെതിരേയും പ്രസ്താവനയിറക്കിയിട്ടുണ്ട്.കോടതി വിധിയെക്കുറിച്ചൊന്നും പറയാന്‍ എനിക്ക് താല്പര്യമില്ല. എന്നാല്‍ 2002ലെ സംഭവത്തില്‍ മോദിക്ക് പങ്കില്ലെന്ന് വിശ്വസിക്കാന്‍ കട്ജു തയ്യാറല്ല. നീതിന്യായ വ്യവസ്ഥയുടെ വിധിയെക്കാളും അദ്ദേഹത്തിന് ഇഷ്ടം തരംതാണ പരദൂഷണമാണ്.
എല്ലാവരും അംഗീകരിച്ച ഗുജറാത്തിലെ വികസനത്തക്കുറിച്ചായിരുന്നു പിന്നീട് അദ്ദേഹം മോദിക്കെതിരെ നടത്തിയ അധിക്ഷേപ ഭാഷണം. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെ: ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കാതെ വന്‍കിട വ്യാവസായികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമിയും വൈദ്യുതി നല്‍കിയും നേടുന്നത് വികസനമാണെന്ന് പറയാന്‍ വയ്യ. ഇതിനു അടിസ്ഥാനമായ പ്രസ്താവനയ്ക്ക് അനുകൂലമായ സ്ഥിതിവിവരണ കണക്ക് മാത്രം നിരത്തിയാണ് കട്ജുവിന്റെ വാദിക്കല്. സ്വാതന്ത്ര്യം ലഭിച്ച കാലത്തെ ഗുജറാത്തിന്റെ വികസനവും ഇപ്പോഴുള്ള ഗുജറാത്തിന്റെ അവസ്ഥയും കാണിച്ച് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ പ്രൊഫ. ജഗദീഷ് ഭഗവതിയും ഡോ. അരവിന്ദ് പനാഗരിയയും തങ്ങളുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലേഖനങ്ങളില്‍ പറയുന്നുണ്ട്. 1951 ല്‍ 22 ശതമാനം മാത്രം സാക്ഷരതയുണ്ടായിരുന്ന ഗുജറാത്തില്‍ 2001 ല്‍ 69 ശതമാനവും 2011ല്‍ 79 ശതമാനവും സാക്ഷരതയുള്ള സംസ്ഥാനമായി ഗുജറാത്ത് മാറി. 1971ല്‍ ശിശുമരണ കണക്ക് 1000ത്തില്‍ 144 എന്നത് 2001 ല്‍ 60 ആയി. 2011 ല്‍ സംസ്ഥാനത്തെ ശിശുമരണ നിരക്ക് 41 ആണ്. മഞ്ഞപിത്തം പിടിച്ച കണ്ണുകൊണ്ടാണ് കട്ജു ഗുജറാത്തിനെ നോക്കി കാണുന്നത്.
ഒരു നിവേദനത്തോടെയാണ് കട്ജു ലേഖനം അവസാനിപ്പിക്കുന്നത്: ഇതെല്ലാം രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണോ എന്ന് പരിശേധിക്കാന് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ 1933ല്‍ ജര്‍മ്മന്‍കാര്‍ ചെയ്തതു പോലുള്ളൊരു തെറ്റ് അവര്‍ ആവര്‍ത്തിക്കും.
ജസ്റ്റിസ് കട്ജുവിന് സ്വന്തം രാഷ്ട്രീയ കാഴ്ച്ചപ്പാട് വച്ചു പുലര്‍ത്താന്‍ അവകാശമുണ്ടെന്നതില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍ നിയമവ്യവസ്ഥയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ പ്രധാനിയെന്ന നിലയ്ക്ക് ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാമോ? അദ്ദേഹത്തിന്റെ നിവേദനം തന്നെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസുകാരേക്കാള്‍ വലിയ കോണ്‍ഗ്രസുകാരനെ പോലെ കട്ജു പെരുമാറുന്നു. കട്ജുവിനെ പോലെ ഇപ്പോള്‍ സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ കളിക്കും രാഷ്ട്രീയ നിവേദനത്തിനും മുതിര്‍ന്നിരുന്നതെങ്കില്‍, അദ്ദേഹത്തിനെതിരെ നടപടിയുണ്ടായേനെ. ഒരു സാധാരണ ജീവനക്കാരനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ അദ്ദേഹത്തിനെ പുറത്താക്കിയേനെ. അതുപോലെ പ്രസ് കൗണ്‍സില്‍ പോലുള്ള സംവിധാനത്തിന്റെ അദ്ധ്യക്ഷനായിരിക്കെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിനു മുമ്പ് സ്വയം രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ വേണമായിരുന്നു. ലുട്ട്യന്‍സ് ബംഗ്ലാവിന്റെ ഒരു പദത്തിലിരിക്കണമെങ്കില് ഒരാള്‍ രാഷ്ട്രീയവാദിയല്ല, പകരം അരാഷ്ട്രീയവാദിയായിരിക്കണമെന്ന് വിരമിച്ച ജഡ്ജിമാര്‍ ഓര്‍ക്കേണ്ടതുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: