കൊച്ചി: പ്രണയക്കുരുക്കില്‍പ്പെടുത്തി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കണ്ണൂര്‍ കൂത്തുപറമ്പില്‍ ലേഡീസ് സ്റ്റോര്‍ നടത്തുന്ന പി.റഫീക്ക് തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പ്രകാശനാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് പരാതി സമര്‍പ്പിച്ചത്. റഫീക്ക് പ്രണയം നടിച്ച് തന്റെ ഭാര്യ ശൈമയെ മതപരിവര്‍ത്തനം നടത്താന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് പ്രകാശന് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രകാശനും ശൈമയുമായുള്ള വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായി. ഈ ദമ്പതികള്‍ക്ക് 14 വയസ്സുള്ള മകളും 11 വയസ്സുള്ള മകനുമുണ്ട്. മാലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രകാശന് പരാതിയില്‍ ബോധിപ്പിച്ചു. മുസ്ലീംലീഗ് ഇടപെട്ട് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നും പ്രകാശന് ആരോപിക്കുന്നു. അഡ്വ.സി.കെ.മോഹനന് മുഖേനയാണ് ഹര്‍ജിസമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കണ്ണൂര്‍ എസ്.പി രാഹുല്‍ പി.നായരെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു. യുവതിയെ 22ന് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസ്, പി.ഡി.രാജന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനിടെ രോഷാകുലരായ നാട്ടുകാര്‍ റഫീക്കിന്റെ കട ബലം പ്രയോഗിച്ച് അടപ്പിച്ചു. ഹൈക്കോടതിയുടെ ഇടപെടലുണ്ടായില്ലെങ്കില്‍ പോലീസ് അന്വേഷണം വേഗത്തിലാകില്ലായിരുന്നെന്ന് അഡ്വ.സി.കെ.മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: