മുംബൈ: ഇതുവരെ തുറക്കാത്ത വിപണികളും വിദേശ കമ്പനികളുടെ നേരിട്ടുള്ള നിക്ഷേ പത്തിനായി ഇന്ത്യ തുറന്നിടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കാമറോണ്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റിനെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുംബൈ- ബംഗളൂരു വികസന ഇടനാഴി പദ്ധതി സംബന്ധിച്ചും കാമറോണ്‍ നിര് ണായക നിര്‍ദേശങ്ങള്‍ മുന്നില്‍വച്ചു.
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കൊപ്പം ഒമ്പതു ജില്ലകളുടെ വികസനത്തിനായി ബ്രിട്ടീഷ് കമ്പനികളുടെ സഹകരണം ആഗ്രഹിക്കുന്നു.
അതിനൊപ്പം ഇതുവരെ തുറക്കാത്ത വിപണികളും വിദേശ കമ്പനികള്‍ക്കായി ഇന്ത്യ തുറന്നിടണം- കാമറോണ്‍ പറഞ്ഞു. മുംബൈ- ബംഗളൂരു വികസന ഇടനാഴി 2020തോടെ ഇന്ത്യയുടെ ആഭ്യന്തര ഉദ്പാദത്തില് 11.8 ശതമാനം സംഭാവനം നല്കുമെന്നു കാമറോണ്‍ ചൂണ്ടിക്കാട്ടി.
1000 കിലോമീറ്റര്‍ ദൂരമുള്ള മുംബൈ – ബംഗളൂരു വ്യവസായ ഇടനാഴി 25 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് നിര്‍മിക്കുന്നത്.
പദ്ധതി സംബന്ധിച്ച് ഇന്ത്യ-ബ്രിട്ടീഷ് അധികൃതര്‍ ഇരുരാജ്യങ്ങളുമായുള്ള വ്യവസായ പ്രമുഖരുമായി അന്തിമ ഘട്ട ചര്‍ച്ച നടത്തിവരുന്നു.
നേരത്ത, രാവിലെ 9ഓടെ മുംബൈയില്‍ വിമാനമിറങ്ങിയ കാമറോണിനെ മഹാരാഷ്ട്ര രാഷ്ട്രീയ-ഉദ്യോഗ തലങ്ങളിലെ ഉന്നതര്‍ ചേര്‍ന്നു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: