ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗു രു ജയില്വാസത്തിനിടെയും രാജ്യത്താകമാനം സ്ഫോടനങ്ങള്‍ക്ക് ആ ഹ്വാനം ചെയ്തു. 13/7 മുംബൈ സ്ഫോടനക്കേസില്‍ തിഹാര്‍ ജയിലില്‍ തടവിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് അഫ്താബ് ആലമാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാശ്മീരിന്റെ വിഭജനമല്ല തന്റ ലക്ഷ്യമെന്നും ഇന്ത്യയെ അഴിമതി മുക്തമാക്കുകയാണ് ഉദ്ദേശമെന്നും ജയിലധികൃതരോട് പറഞ്ഞു നടന്ന അഫ്സല് ഗുരുവിന്റെ കിരാതമുഖം വ്യ ക്തമാക്കുന്നതായിരുന്നു അ ഫ്താബിന്റെ ഈ മൊഴി.
മുംബൈ സ്ഫോടനക്കേസി ല്‍ പിടിക്കപ്പെട്ട എന്നോട് അ ഫ്സല്‍ സഹതാപം കാട്ടിയിരുന്നു.
കാശ്മിരിന്റെ സ്വാ തന്ത്ര്യം നേടിയെടുക്കാന്‍ ധൈര്യമുള്ള യുവാക്കള്‍ അവിടെയില്ലെന്ന് അയാള്‍ പരിതപിച്ചു. താഴ്വരയില് നിന്ന് 200 ധൈര്യശാലികളെയെങ്കിലും കിട്ടിയെങ്കില്‍ ഇന്ത്യ മുഴുവന്‍ സ്ഫോടനങ്ങള്‍ നടത്താമെ ന്നും അതുവഴി കാശ്മീരിനെ വിട്ടുനല്‍കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കാന്‍ കഴിഞ്ഞേനെയെന്നും അഫ്സല് പറഞ്ഞതായും എന്‍ഐഎ ഉദ്യോ ഗസ്ഥരോട് മുജാ ഹിദീന്‍ ഭീകരന് വ്യക്തമാക്കി. താനും അഫ്സലും തമ്മില്‍ പലതവണ കൂടിക്കാഴ്ച്ച നടത്തിയെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
2011 മുതല്‍ ഇന്ത്യന്‍ മുജാഹിദീനില്‍ അംഗങ്ങളായ പത്തിലേറെ ഭീകരര്‍ തിഹാറില്‍ തടവിലാണ്.
ഇവരിലാരെങ്കിലുമായി അഫ്സല് ഗുരു ബന്ധപ്പെട്ടിരുന്നോയെന്ന് ജയില്‍ അധികൃതര്‍ക്ക് ഉറപ്പില്ല.
മൃതദേഹം വിട്ടുനല്‍കാന്‍ സാധ്യതയില്ല
ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന കുടുംബത്തിന്റെ ആവശ്യം കേന്ദ്രം നിരസിക്കാന്‍ സാധ്യത.
ജയില്‍ നിയമത്തിലെ ചട്ടങ്ങളെല്ലാം പാലിച്ചാണ് അഫ്സല് ഗുരുവിനെ സംസ്കരിച്ചതെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത്, മൃതദേഹം വിട്ടുനല്കാനാവില്ലെ ന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടെന്നറിയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും അതെന്തായാലും ജമ്മുകാശ്മീര്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും ആഭ്യന്തര മന്ത്രലായത്തിലെ ഒരു ഉന്നത ഉദ്യോസ്ഥന് പറഞ്ഞു.
ഫെബ്രുവരി ഒമ്പതിനാണ് അഫ്സല് ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നത്. തുടര്‍ന്നു മൃതദേഹം ജയില്‍ വളപ്പില്‍ സം സ്കരിച്ചു.
അഫ്സലിനെ സംസ്കരിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന് കുടുംബാംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അഫ്സലിന്റെ ഭാര്യ തബാസും ആ വാഗ്ദാനം നിരസിച്ചു.
തുടര്‍ന്ന് തബാസുവിന്റെ പരാതി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറുകയായിരുന്നു. അഫ്സലിന്റെ വധ ശിക്ഷ നടപ്പാക്കിയ രീതിയെ സംബന്ധിച്ച കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയും ഇതോടെ കൂടുതല്‍ വെളിപ്പെട്ടിരുന്നു. ശിക്ഷ നടപ്പാക്കുന്ന വിവരം അഫ്സലിന്റെ ബന്ധുക്കളെ യഥാസമയം അറിയിക്കാത്തതിലുള്ള നീരസം പ്രധാനമന്ത്രി മന്മോഹന് സിങ് ആഭ്യന്തര മന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡെയോട് തുറന്നു പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: